ഇന്ത്യയെ തകര്‍ത്തെറിയുന്ന മഹാഭൂകമ്പം ഉണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശും നാമാവശേഷമാകും

7333766-3x2-940x627

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബംഗ്ലാദേശിനെയും തകര്‍ത്തെറിയുന്ന മഹാ ഭൂകമ്പത്തിന് ലോകം ഉടനടി സാക്ഷിയായേക്കുമെന്ന് നേച്ചര്‍ ജിയോസയന്‍സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 8.2 മുതല്‍ 9.2 വരെ രേഖപ്പെടുത്തുന്ന ഭൂകമ്പമായിരിക്കും വരാന്‍ പോകുന്നത്. ഇരുരാജ്യങ്ങളിലുമായി 14 കോടിയിലധികം ആളുകളെ ഭൂകമ്പം നേരിട്ടു ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കിള്‍ സ്റ്റെക്‌ലര്‍, ധാക്ക സര്‍വകലാശാലയിലെ ഹുമയൂണ്‍ അക്തര്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഭൂകമ്പം എന്നുണ്ടാകുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെങ്കിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ ഇങ്ങനെ- ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക തകര്‍ന്നടിയും. മനുഷവാസം പോലും ഇവിടെ ദുഷ്കരമാകും. വന്‍കെട്ടിടങ്ങള്‍ നാമാവശേഷമാകും. നദികളുടെ ഗതി മാറിയൊഴുകും. 62000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഭൂകമ്പത്തില്‍ വിറകൊള്ളും. എന്നാല്‍, ഈ ഭൂകമ്പം ചിലപ്പോള്‍ 100 വര്‍ഷത്തിനിപ്പുറമോ ചിലപ്പോള്‍ 500 വര്‍ഷത്തിനുശേഷമോ ഉണ്ടാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts