പഴയകാലത്തെ അപേക്ഷിച്ച് ആധുനിക കാലഘട്ടത്തില്‍ ഓട്ടിസം ബാധിതരായ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫിസിയോതെറാപ്പി പോലെയുള്ള ചില ആധുനിക ചികിത്സകളെ ഇത്തരം രോഗം ഭേദമാക്കാനായി കണ്ടെത്തിയിട്ടുള്ളു താനും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി മണ്ണിര ചികിത്സയിലൂടെ തങ്ങളുടെ കുട്ടിയുടെ ഓട്ടിസം രോഗം പൂര്‍ണ്ണമായും മാറി എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ബ്രിട്ടീഷ് നിവാസികളും ഇന്ത്യന്‍ വംശജരുമായ ദമ്പതികള്‍.
ബുദ്ധിമാന്ദ്യം സംഭവിച്ച മിലന് സോളങ്കി എന്ന കുട്ടിയ്ക്ക് ഒരിക്കലും ഒരു സാധാരണ ജീവിതം നയിക്കാനാവില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നത്. എന്നാല്‍ മണ്ണിര ചികിത്സക്ക് വിധേയനാകാന്‍ തുടങ്ങിയതോടെ കുട്ടിയില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഹെല്മിന്ത് സപ്ലൈ കമ്പനിയായ ബയോം റിസ്റ്റോറേഷനാണ് മിലാന് റേറ്റ് ടേപ് വേമുകളെ നല്‍കിയിരിക്കുന്നത്. ലങ്കാഷെയര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി മൈക്രോസ്കോപ്പിക് ലാര്‍വകളെ മിലാന് വേണ്ടി എത്തിച്ച് കൊടുക്കുയായിരുന്നു.
ഇതിനായി യുകെയില്‍ മെഡിസിനുകള്‍ക്കായുള്ള റെഗുലേറ്ററി ബോഡിയായ എംഎച്ച്ആര്‍എയുമായി പ്രത്യേക കരാറുണ്ടാക്കിയിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ യുഎസിലുള്ള ഒരു സ്പെഷ്യലിസ്റ്റ് കുട്ടിക്ക് ഹെല്മിന്ത് തെറാപ്പി നിര്‍ദേശിക്കുകയായിരുന്നു. ടേപ്പ് വേമുകളെ ഭക്ഷിച്ച് കൊണ്ടുള്ള ഒരു പരീക്ഷണാത്മകമായ ചികിത്സയാണിത്. ഇതിലൂടെ ശരീരത്തിലെ അമിതചൂട് കുറയ്ക്കുകയാണ് ചെയ്യുന്നത്. തല്‍ഫലമായി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തടസപ്പെടുത്തുന്ന ചില രോഗാവസ്ഥകളെ ചികിത്സിക്കാനും സാധിക്കുന്നു. കുട്ടിയുടെ അവസ്ഥ മെച്ചപ്പെട്ടുവെന്നും അവന് എല്ലാവരോടും ഇടപഴകാനുള്ള കഴിവ് വര്‍ധിക്കുന്നുണ്ടെന്നും അപരിചിതരുടെ മുഖത്ത് നോക്കാന്‍ സാധിക്കുന്നുണ്ടെന്നും കുട്ടിയുടെ അമ്മ പറയുന്നു.