ഈസ്റ്റർ വിരുന്നൊരുക്കാം

sthree_2017apri12xxxa1ഏറെ നാളത്തെ നോന്പിനുശേഷമാണ് ക്രൈസ്തവരുടെ പ്രധാന ആഘോഷമായ ഈസ്റ്റർ അഥവാ ഉയിർപ്പു പെരുന്നാൾ എത്തുന്നത്. ഈസ്റ്റർ യേശുവിെൻറ ഉയിർപ്പിെൻറ ഓർമപ്പെടുത്തലാണ്. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചുള്ള ഈസ്റ്റർ വിരുന്നിൽ രാവിലത്തെ പ്രാതൽ അപ്പവും കറിയുമാണ് പ്രധാനം. ഇതാ ഈസ്റ്റർ വിരുന്ന് കേമമാക്കാൻ ഏതാനും വിഭവങ്ങൾ…

ഈസി പാലപ്പം

ചേരുവകൾ

പച്ചരി(കുതിർത്തിയത്) രണ്ടു കപ്പ്
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
വെന്ത ചോറ് അരക്കപ്പ്
യീസ്റ്റ് രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ് പാകത്തിന്
പഞ്ചസാര ഒരു ടീസ്പൂണ്‍
റവ അരക്കപ്പ്.

തയാറാക്കുന്നവിധം
അരിയും തേങ്ങയും ചോറും കൂടി അൽപം ചൂടുവെള്ളത്തിൽ അരച്ച് മാറ്റിവയ്ക്കണം. യീസ്റ്റും പഞ്ചസാരയും അരക്കപ്പ് ചൂടുവെള്ളത്തിൽ പൊങ്ങാൻ വയ്ക്കുക. റവ ഒന്നര കപ്പ് വെള്ളത്തിൽ കുറുക്കി തണുപ്പിക്കണം. ഇനി ഇവയെല്ലാം കൂട്ടിയിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് പാകത്തിനുള്ള അയവിൽ കലക്കി നല്ലതുപോലെ പൊങ്ങാൻ വയ്ക്കുക.

പൊങ്ങിയതിനുശേഷം നോണ്‍സ്റ്റിക്ക് അപ്പച്ചിയിൽ ഓരോ തവി വീതം ഒഴിച്ച് ചുറ്റിച്ച് അപ്പം ചുട്ടെടുക്കാം. ചോറ് ചേർത്തു അരയ്ക്കുന്നതുകൊണ്ട് അപ്പത്തിനു നല്ല മയം കിട്ടും.

ചിക്കൻ സ്റ്റൂ

ചേരുവകൾ

കോഴി കഷണമാക്കിയത് ഒരു കിലോ
സവാള (വലുത്) മൂന്ന് എണ്ണം
പച്ചമുളക് ആറ് എണ്ണം
കശുവണ്ടി കുതിർത്ത് എടുത്തത് അരക്കപ്പ്
വെളിച്ചെണ്ണ മൂന്ന് ടേബിൾ സ്പൂണ്‍
പട്ട ഒരു കഷണം
ഗ്രാന്പു അഞ്ച് എണ്ണം
ഏലയ്ക്ക അഞ്ച് എണ്ണം
കുരുമുളക് അര ടീസ്പൂണ്‍
പെരുംജീരകം ഒരു ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് ഒരു ടേബിൾ സ്പൂണ്‍
വെളുത്തുള്ളി ഒരു ടേബിൾ സ്പൂണ്‍
ഉപ്പ് പാകത്തിന്
കറിവേപ്പില ആവശ്യത്തിന്
കിയുള്ള തേങ്ങാപ്പാൽ ഒന്നരക്കപ്പ്

തയാറാക്കുന്നവിധം

കശുവണ്ടി ആദ്യം അരച്ച് പേസ്റ്റ് ആക്കുക. കുക്കറിൽ എണ്ണ ചൂടാക്കി മുഴുവനോടെയുള്ള പട്ട, ഗ്രാന്പു, ഏലയ്ക്ക, പെരുംജീരകം എന്നിവ മൂപ്പിച്ച് സവാളയും പച്ചമുളകും ചേർത്തു വഴറ്റുക. ഇതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും ഇു വഴറ്റണം. ഇതിലേക്ക് കോഴി ചേർത്ത് നല്ലതുപോലെ വഴറ്റണം.

ഇതിലേക്ക് അരച്ച പേസ്റ്റും ഉപ്പും വേവാനുള്ള വെള്ളവും ഒഴിച്ച് കുക്കറിൽ അടച്ചു വേവിക്കുക. ഇതു തുറന്ന്, തേങ്ങാപ്പാൽ ഒഴിച്ച് ഇളക്കി ഒന്നുകൂടി തിളപ്പിക്കുക. കൂട്ടത്തിൽ കറിവേപ്പിലയും അൽപം കൂടി വെളിച്ചെണ്ണയും തളിച്ച് ഇറക്കിവയ്ക്കാം. ഇതു പാലപ്പത്തിനൊപ്പം കഴിക്കാൻ പറ്റിയ കറി ആണ്.

ഫ്രൈഡ് റൈസ്

ചേരുവകൾ
ബിരിയാണി അരി രണ്ടു കപ്പ്
നെയ്യ് അരക്കപ്പ്
പട്ടഒരു കഷണം
ഏലയ്ക്ക നാല് എണ്ണം
ഗ്രാന്പു നാല് എണ്ണം
ചൂടുവെള്ളം നാലു കപ്പ്
ഉപ്പ്ആവശ്യത്തിന്
ജീരകം ആവശ്യത്തിന്
സവാള കഷണങ്ങൾ ആക്കിയത് രണ്ടെണ്ണം
കശുവണ്ടി, കിസ്മിസ് (നെയ്യിൽ വറുത്തത്) രണ്ടു സ്പൂണ്‍

തയാറാക്കുന്നവിധം
ബസ്മതി അരി അര മണിക്കൂർ നേരം കുതിരാൻ വയ്ക്കുക. കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി സവാളയും കശുവണ്ടിയും കിസ്മിസും വറുത്തു കോരി മാറ്റിവയ്ക്കുക. ബാക്കി നെയ്യിൽ പട്ട, ഏലയ്ക്ക, ഗ്രാന്പ് എന്നിവ വഴറ്റി പിന്നെ അരിയും ഇട്ട് ഒന്നു വഴറ്റുക. ഇതിലേക്ക് ചൂടുവെള്ളവും ജീരകവും ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക.

ഒന്നു തിളച്ചുകഴിഞ്ഞാൽ തീ കുറച്ച് അടച്ച് വേവിക്കുക. വെന്താൽ വെള്ളം മുഴുവനും വറ്റിയിരിക്കും.
വിളന്പാൻ നേരം ചോറിെൻറ മുകളിൽ വറുത്തുകോരിയ നട്സും സവാളയും വിതറി ഗാർനിഷ് ചെയ്യുക.

മീൻ മപ്പാസ്

ചേരുവകൾ
മുള്ളില്ലാത്ത മീൻ കഷണങ്ങൾ അരക്കപ്പ്
മല്ലിപ്പൊടി ഒരു ടേബിൾ സ്പൂണ്‍
മുളുകുപൊടി കാൽ ടീസ്പൂണ്‍
മഞ്ഞൾപൊടി കാൽ ടീസ്പൂണ്‍
പച്ചമുളക് രണ്ടെണ്ണം
കടുക് അര ടീസ്പൂണ്‍
ഉലുവ അര ടീസ്പൂണ്‍
ചെറിയ ഉള്ളി (നീളത്തിൽ അരിഞ്ഞത്) ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 10 എണ്ണം
കുടംപുളി മൂന്നു കഷണം
തേങ്ങാപ്പാൽ ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്.

തയാറാക്കുന്നവിധം

എണ്ണ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില എന്നിവയിട്ട് പൊട്ടിയാൽ, ഇഞ്ചി, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ഇ് വഴറ്റി മസാലപ്പൊടികളും ചേർത്തിളക്കുക.

ഇതിലേക്ക് ഒന്നരക്കപ്പ് വെള്ളം, ഉപ്പ്, പുളി എന്നിവയിട്ട് തിളച്ചുകഴിഞ്ഞ് മീൻ കഷണങ്ങൾ ഇുകൊടുക്കുക. തീകുറച്ച് മീൻ വേവിക്കുക. അവസാനം തേങ്ങാപ്പാൽ ചേർത്തിളക്കി കറി ഒന്ു കുറുകിയാൽ ഇറക്കിവയ്ക്കാം. ചോറിനൊപ്പം ഒന്നാം തരം.

നാടൻ കോഴി വരട്ടിയത്

ചേരുവകൾ
കോഴിയിറച്ചി കഷണങ്ങൾ ഒരു കിലോ
മുളകുപൊടി രണ്ടു ടേബിൾ സ്പൂണ്‍
മഞ്ഞൾപ്പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
കുരുമുളക് അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി രണ്ട് ടേബിൾസ്പൂണ്‍
വിനാഗിരി ഒരു ടേബിൾ സ്പൂണ്‍
എണ്ണ അരക്കപ്പ്
ഇഞ്ചി(ചതച്ചത്) ഒരു കഷണം
വെളുത്തുള്ളി 20 അല്ലി ചതച്ചത്
ചെറിയ ഉള്ളി ചതച്ചത് ഒരു കപ്പ്
കറിവേപ്പില ആവശ്യത്തിന്.

തയാറാക്കുന്നവിധം

മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം കൂടി ഇളക്കി ഇറച്ചിയിൽ പുരട്ടി ഒരു മണിക്കൂർ നേരം വയ്ക്കുക. ഒരു നോണ്‍സ്റ്റിക്ക് പാനിൽ ഈ ഇറച്ചിക്കൂട്ട് നേരിയ തീയിൽ വേവിക്കുക. ഇറച്ചി ഇടയ്ക്ക് ഒന്നു ഇളക്കി കൊടുത്താൽ മതി. വെന്തുകഴിഞ്ഞാൽ ഇറച്ചി അരപ്പിൽ പിരണ്ട് ഇരിക്കും.
അൽപം വെളിച്ചെണ്ണ ചൂടാക്കി കടുക് താളിച്ച് ചേർത്തിളക്കുക.

കരിമീൻ റോസ്റ്റ്

ചേരുവകൾ
കരിമീൻ(മീഡിയം സൈസ് കഴുകി വൃത്തിയാക്കി വരഞ്ഞു വെച്ചത്) രണ്ടെണ്ണം
പെരുംജീരകപ്പൊടി അര ടീസ്പൂണ്‍
മഞ്ഞൾപ്പൊടി അര ടീസ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
മുളകുപൊടി രണ്ട് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വറുക്കാനുള്ള എണ്ണ ആവശ്യത്തിന്
സവാള(അരിഞ്ഞത്) രണ്ടെണ്ണം
ഇഞ്ചി (അരിഞ്ഞത്) ഒരു കഷണം
വെളുത്തുള്ളി (അരിഞ്ഞത്) 10 അല്ലി
ചെറിയ ഉള്ളി (കഷണങ്ങൾ ആക്കിയത്) അര കപ്പ്
തക്കാളി വലുത് (അരിഞ്ഞത്) ഒരെണ്ണം
മഞ്ഞൾപൊടി അര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തേങ്ങാപ്പാൽ ഒരു കപ്പ്
അവസാനം കടുക് താളിക്കാൻ ഒരു ചെറിയ ഉള്ളിയും അര ടീസ്പൂണ്‍ കടുകും കറിവേപ്പിലയും വേറെ കരുതണം.

തയാറാക്കുന്നവിധം

മസാലപ്പൊടികളും ഉപ്പും ചേർത്ത് മീനിൽ പുരട്ടി വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഇതു കുറച്ച് എണ്ണയിൽ വറുത്തുകോരുക. മറ്റൊരു പാനിൽ അൽപം എണ്ണയിൽ അരിഞ്ഞു വച്ചതെല്ലാം വഴറ്റുക. ഇതിലേക്ക് തക്കാളി ചേർക്കുക. പിന്നെ മസാലപ്പൊടികൾ ഇട്ട് വഴറ്റി അൽപം വെള്ളം ചേർത്ത്, ചൂടായാൽ തേങ്ങാപ്പാൽ ചേർത്തിളക്കി വറുത്ത മീൻ ഇതിൽ വയ്ക്കുക. മീൻ ഈ ഗ്രേവിയിൽ മുങ്ങിക്കിടന്നു കുറുകി വരണം, ചാറുവറ്റിയാൽ കടുക് താളിച്ച് ഇറക്കിവയ്ക്കാം. മീൻ അരപ്പിൽ പുരണ്ടിരിക്കണം.

ആട്ടിറച്ചി കറി

ചേരുവകൾ

ആിറച്ചി (ചെറിയ കഷണങ്ങൾ ആക്കിയത്) അര കിലോ
എണ്ണ മൂന്നു ടേബിൾ സ്പൂണ്‍
പട്ട ഒരു കഷണം
ഗ്രാന്പു ആറ് എണ്ണം
ഏലയ്ക്ക അഞ്ച് എണ്ണം
സവാള(അരിഞ്ഞത്) ഒന്ന് വലുത്
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി(അരിഞ്ഞത്) ഒരു കഷണം
വെളുത്തുള്ളി(ചതച്ചത്) 20 അല്ലി
കി തേങ്ങാപ്പാൽ ഒരു കപ്പ്
മസാലപ്പൊടി ഒരു ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി ഒരു ടേബിൾ സ്പൂണ്‍
മഞ്ഞൾപ്പൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി അര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
വിനാഗിരി ഒരു ടേബിൾ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്.

തയാറാക്കുന്നവിധം
എണ്ണ ചൂടാക്കി മുഴുവനോടെയുള്ള പട്ട, ഗ്രാന്പു, ഏലയ്ക്കാ എന്നിവ ഇട്ട് വഴറ്റി അരിഞ്ഞുവച്ച കൂട്ടും ചേർത്തിളക്കുക. ഇതു നിറംമാറിതുടങ്ങിയാൽ ഇറച്ചിയിട്ട് ഒന്നു വഴറ്റണം. കൂടെ കറിവേപ്പിലയും ഇടാം.
ഇതിലേക്ക് മസാലപ്പൊടികൾ ഓരോന്നായി ചേർത്ത് ഇളക്കുക. നല്ലതുപോലെ ഇളക്കിയതിനുശേഷം അരക്കപ്പ് ചൂടുവെള്ളവും, ഉപ്പും വിനാഗിരിയും ചേർത്ത് ചെറുതീയിൽ വേവിക്കുക. വേവായാൽ തേങ്ങാപ്പാൽ ചേർത്തിളക്കി വാങ്ങിവയ്ക്കണം.

ഓറഞ്ച് പായസം

ചേരുവകൾ
പാൽ ഒരു ലിറ്റർ
മിൽക്ക് മെയ്ഡ് കാൽ കപ്പ്
ഓറഞ്ച് ജ്യൂസ് ഒരു കപ്പ്
റവ ഒരു ടേബിൾ സ്പൂണ്‍
നട്സ്, ബദാം, പിസ്ത എല്ലാം കൂടി ഒരു കപ്പ്
ഓറഞ്ചിെൻറ അല്ലികൾ തൊലിയും കുരുവും മാറ്റി
കഷണങ്ങൾ ആക്കിയത് ഒരെണ്ണം
ഏലയ്ക്കാപ്പൊടി ഒരു ടേബിൾ സ്പൂണ്‍

തയാറാക്കുന്ന വിധം
പാൽ നല്ലതുപോലെ തിളപ്പിച്ച് മിൽക് മെയ്ഡും ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. മറ്റൊരു പാനിൽ ഓറഞ്ച് ജ്യൂസും റവയും കൂടി ചൂടാക്കി ഇതിലേക്ക് ഓറഞ്ച് അല്ലികൾ ചേർത്തിളക്കുക. പിന്നീട് പാൽകൂട്ടും ഓറഞ്ചുകൂും കൂടി ഒന്നിച്ചാക്കി കുറുക്കി നട്സും ഏലയ്ക്കായും ചേർത്തിളക്കി ഇറക്കി വയ്ക്കുക. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

ഓമന ജേക്കബ്

Related posts