ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് തീഹാര്‍ ജയിലില്‍ നിന്നും പ്രണയം കലര്‍ന്ന ഈസ്റ്റര്‍ദിന സന്ദേശം അയച്ച് കാമുകന്.
പണത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കളിയുന്ന സുകേഷ് ചന്ദ്രശേഖരനാണ് നടിയ്ക്ക് ഈസ്റ്റര്‍ദിന സന്ദേശം അയച്ചത്.
കത്തില്‍ ജാക്വിലിനെ ബേബി ബൊമ്മയെന്നും ബണ്ണി റാബിറ്റെന്നും മറ്റുമാണ് വിളിക്കുന്നത്. നിന്നെപ്പോലൊരു സുന്ദരി ഈ ഗ്രഹത്തില്‍ തന്നെ ഇല്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ പരസ്യമായ ലക്സ് കോസി കാണുമ്പോളെല്ലാം നിന്നെക്കുറിച്ച് ചിന്തിക്കാറുണ്ടായിരുന്നെന്നും നിനക്ക് ഈസ്റ്റര്‍ദിന ആശംസ അര്‍പ്പിക്കുന്നതായും സുകേഷിന്റെ ആശംസയില്‍ പറയുന്നു.
നിന്റെ പ്രിയപ്പെട്ട ആഘോഷത്തില്‍ നിന്റെ സ്നേഹത്തിനും പ്രിയപ്പെട്ട ഈസ്റ്റര്‍ മുട്ടകള്‍ക്കും ആശംസ അര്‍പ്പിക്കുന്നതായി പറഞ്ഞിട്ടുണ്ട്.
കുട്ടിയെപ്പോലെയുള്ള ചിരി താന്‍ മിസ് ചെയ്യുന്നതായും നമ്മള് പക്ഷേ എന്നന്നേയ്ക്കുമായി ഒരുമിക്കുമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
നിന്നെ ചിന്തിക്കാത്ത ഒരു നിമിഷം പോലുമില്ലെന്നും നിനക്കും അങ്ങിനെ തന്നെയാണെന്ന് അറിയാമെന്നും നിന്റേത് ഏറ്റവും സുന്ദരമായ ഹൃദയമാണെന്ന് ഞാന്‍ അറിയുന്നെന്നും പറഞ്ഞിട്ടുണ്ട്.
അടുത്ത ഈസ്റ്റര്‍ നമ്മള് ഒരുമിച്ചായിരിക്കുമെന്നും അത് നീ ആഘോഷിച്ചിട്ടുള്ള ഏറ്റവും നല്ല ഈസ്റ്റര്‍ ആയിരിക്കുമെന്നും അത് ഏറ്റവും നല്ലതില്‍ നല്ലതായിരിക്കുമെന്ന് ഉറപ്പുവരുത്തുന്നതായും പറഞ്ഞു.
നേരത്തേ ഹോളിയ്ക്കും ജന്മദിനത്തിലും താരത്തിന് സുകേഷ് കത്തെഴുതിയിരുന്നു. 200 കോടി പണത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായായ സുകേഷ് ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്.
മുന്‍ റാന്‍ബാക്സി ഉടമ ശിവീന്ദര്‍ സിംഗിന്റെ ഭാര്യ അദിതി സിംഗിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് സുകേഷ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്. ജാക്വിലിനും ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇ.ഡി. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഗുസിയുടെ മൂന്ന് ഡിസൈനര്‍ ബാഗ്, ഗുസിയുടെ ജിം വസ്ത്രം, ലൂയി വിറ്റെയുടെ ഒരു ജോഡി ഷൂസ്, രണ്ടു ഡയമണ്ട് ബ്രേസ്ലെറ്റ്, രണ്ട് ഹെര്‍മെസ് ബ്രേസ്ലെറ്റ്, ഒരു മിനികൂപ്പര്‍ എന്നിവ സുകേഷില്‍ നിന്നും ജാക്വിലിന് ഫെര്‍ണാണ്ടസ് സ്വീകരിച്ചതായിട്ട് ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.