മത്സരത്തിന്റെ ഭാഗമായി ഒരു വിനോദസഞ്ചാരി അഞ്ചു മിനിട്ടുകൊണ്ട് 1.23 കിലോ ചെറുപ്രാണികളെ തിന്നുന്ന വീഡിയോ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. ചൈനയിലെ ലിജിയാംഗിലാണ് കാണികളെ അന്പരപ്പിക്കുന്ന മത്സരം അരങ്ങേറിയത്. മത്സരത്തിൽ വിജയികളാകുന്നവർക്ക് ലഭിക്കുന്ന സ്വർണം സ്വന്തമാക്കാനാണ് പെംഗ് എന്നയാൾ അല്പം കടന്ന കൈ ചെയ്തത്.
ചൈനാക്കാർക്ക് പ്രാണികളെ തിന്നുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പ്രാണികളിലെ പോഷകഘടകങ്ങൾ മനുഷ്യശരീരത്തിന് ഗുണമാണെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. മത്സരാർഥികൾ കണ്ണടച്ചു പിടിച്ചാണ് പ്രണികളെ അകത്താക്കിയത്. ഒരു പെണ്‍കുട്ടിയും ഈ മത്സരത്തിന്റെ ഭാഗമായിരുന്നു. അരക്കിലോ പ്രാണികളെ അകത്താക്കിയ ഇവൾ വീട്ടിലും ഇഷ്ടംപോലെ പ്രാണികളെ ഭക്ഷിക്കാറുണ്ടെന്നാണ് പറഞ്ഞത്.
മത്സരത്തിന്റെ ചിത്രങ്ങൾ കാണാം: