ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന് പതിവിലും വാശിയേറും. ഭരണം നിലനിർത്താൻ യുഡിഎഫും ഭരണം പിടിക്കാൻ എൽഡിഎഫും കിണഞ്ഞു ശ്രമിക്കുന്പോൾ കരുത്തു തെളിയിക്കാൻ ഇതാദ്യമായി ബിജെപി മുന്നണിയും മത്സരിക്കുന്നു. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ച് വരെ ഏറ്റുമാനൂർ ഗവണ്മെന്റ് ബോയിസ് സ്കൂളിലാണ് തെരഞ്ഞെടുപ്പ്.
വെട്ടിൽ ഉണ്ണിക്കൃഷ്ണൻ, ടോമി കുരുവിള, ബിജു കുന്പിക്കൻ, രാജു തോമസ് പ്ലാക്കിത്തൊട്ടിയിൽ, അഡ്വ.പി രാജീവ്, ജോയി പൂവംനിൽക്കുന്നതിൽ, മായാദേവി ഹരികുമാർ, സുശീലചന്ദ്രസേനൻ നായർ (കോണ്ഗ്രസ്), സിബി ചിറയിൽ, സജി വള്ളോംകുന്നേൽ, ബേബി ജോണ്, അനിൽ സെബാസ്റ്റ്യൻ, ജെസി ജോയി (കേരളാ കോണ്ഗ്രസ് എം) എന്നിവർ യു.ഡി.എഫ് സ്ഥാനാർഥികളാണ്.
ജോണി വർഗീസ്, അഡ്വ.വി ജയപ്രകാശ്, പി എസ് വിനോദ്, എൻ പി സുകുമാരൻ (സിപിഎം), ഇ ജി സദാനന്ദൻ, കെ വി പുരുഷൻ, ബീന ഷാജി (സി പി ഐ), അഡ്വ.സിബി വെട്ടൂർ (ജനാധിപത്യ കേരളാ കോണ്ഗ്രസ്), ഷിബി കുര്യൻ, എം രമേശ് കുമാർ, കെ സി ഷാജി, ആശ ജി നായർ, സാലി ജോർജ് (എൽഡിഎഫ് സ്വതന്ത്രർ ) എന്നിവരാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ.
ബി.ജെ.പി മുന്നണി സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് ഗണേഷ് ഏറ്റുമാനൂർ, അനീഷ് വി. നാഥ്, പി.എസ്. രാധാകൃഷ്ണൻ ഇഞ്ചക്കാട്ടിൽ, പി.ജെ. ജോസഫ്, ജോമോൻ ഇരുപ്പക്കാട്ട്, ടി.ഡി. ഭുവനേന്ദ്രൻ, കെ.വി. സാബു, സോമൻ ചക്കുങ്കൽ, വി.കെ. രാമദാസ്, ദീപു ഭാസ്കരൻ, ഉഷ സുരേഷ്, എ.ജി പുഷ്പലത, ടി.എൻ മായാദേവി എന്നിവരാണ്. കേരള ജനപക്ഷത്തിന്റെ സ്ഥാനാർഥിയായി സിറിൾ ജി.നരിക്കുഴിയും മത്സരിക്കുന്നു.