മുംബൈ: ഇന്ത്യ ആതിഥേയരാകുന്ന 2022 അണ്ടർ-17 വനിതാ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി ഇഭ. പെണ്മക്കളുടെ ദിനമായ ഇന്നലെയാണു ഫിഫ ഭാഗ്യചിഹ്നം പുറത്തിറക്കിയത്. ഏഷ്യൻ പെണ്‍സിംഹത്തിന്റെ പ്രതീകമാണ് ഇഭ.
സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധീകരിക്കുന്നതെന്നു ഫിഫ വ്യക്തമാക്കി. ഖാസി ഭാഷയിൽനിന്നാണ് ഇഭ എന്ന പേര് സ്വീകരിച്ചതെന്നും ഫിഫ ചീഫ് വുമണ്‍സ് ഫുട്ബോൾ ഓഫീസർ സരായി ബരേമാൻ വ്യക്തമാക്കി.
2022 ഒക്ടോബർ 11 മുതൽ 30 വരെയാണു ലോകകപ്പ്. ആതിഥേയരെന്ന നിലയിൽ ഇന്ത്യയും ലോകകപ്പിനുണ്ട്.