കണ്ണൂർ: യുട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെതിരേ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരേ കേസെടുക്കാൻ തീരുമാനം.
സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സൈബർ സെൽ പോലീസാണ് കേസെടുത്തത്.
നേരത്തേ, ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ പോലീസിനും മോട്ടോർ വാഹന വകുപ്പിനുമെതിരേ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നത്.
ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരേ വീണ്ടും കേസെടുത്തു
കണ്ണൂര്‍: യുട്യൂബ് വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരേ വീണ്ടും കേസെടുത്ത് പോലീസ്.
കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസെടുത്തിരിക്കുന്നത്.
യുട്യൂബിൽ ഇ ബുൾ ജെറ്റ് പങ്കുവച്ചിരുന്ന മറ്റു വീഡിയോകൾ തെളിവായി ഉപയോഗിച്ചാണ് പോലീസിന്റെ നടപടി.
തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന ഇവരുടെ വീഡിയോകളുണ്ടെന്നും പോലീസ് പറയുന്നു.