കണ്ണൂർ: കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ ഇ ബുൾ ജെറ്റ് സോഹദരൻമാരുടെ വാഹനത്തിനെതിരെ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാന്‍ എംവിഡിക്ക് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ എം.ആര്. അജിത്കുമാർ നിർദേശം നൽകി.
ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്.
ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.
വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്ക്കുന്ന പാര്‍ട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്.
ഇ ബുൾ ജെറ്റ് യുട്യൂബേഴ്സിന്റെ കൂടുതൽ ഗതാഗതലംഘനങ്ങളെക്കുറിച്ചു അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
വാഹനത്തിൽ ആംബുലൻസിന്റെ സൈറൺ ഘടിപ്പിക്കുകയും തിരക്കുള്ള റോഡുകളിലൂടെ സൈറണിട്ടു പോകുകയും ചെയ്യുന്ന ഇവരുടെ വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ബിഹാറിൽവച്ചാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നാണ് സൂചന.