ലോകസന്പത്ത് എട്ടു പേരിലേക്കു ചുരുങ്ങി

ECONOMI-Lദാ​​​വോ​​​സ്: ലോ​ക സ​മ്പ​ത്ത് കേ​വ​ലം എ​ട്ടു പേ​രി​ലേ​ക്ക് ചു​രു​ങ്ങി. ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ഓ​ക്സ്ഫാം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ലോ​ക​ത്തി​ലെ 50 ശ​ത​മാ​നം സ​മ്പ​ത്തും എ​ട്ടു പേ​രു​ടെ കൈ​വ​ശ​മാ​ണ്. എ​ട്ടു പേ​രും അ​മേ​രി​ക്ക​ക്കാ​ർ. ബി​ൽ ഗേ​റ്റ്സ് മു​ത​ൽ മൈ​ക്കി​ൾ ബ്ലൂം​ബെ​ർ​ഗ് വ​രെ നീ​ളു​ന്ന എ​ട്ടു പേ​ർ. ദാ​വോ​സി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് എ​ക്ക​ണോ​ണി​ക് ഫോ​റ​ത്തി​ലാ​ണ് ഓ​ക്സ്ഫാം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്.


മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ്, ഫാഷൻ കന്പനിയായ ഇൻഡിടെക്സ് സ്ഥാ​പ​ക​ൻ അ​മാ​ൻ​സ്യോ ഒ​ർ​ട്ടെ​ഗ, അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക​ൻ വാ​റ​ൻ ബ​ഫ​റ്റ്, മെ​ക്സി​ക്ക​ൻ ബി​സി​ന​സു​കാ​ര​ൻ കാ​ർ​ലോ​സ് സ്‌​ലിം ഹെലു, ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ്, ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക് സു​ക്ക​ർ​ബെ​ർ​ഗ്, ഒ​റാ​ക്കി​ൾ സ​ഹ സ്ഥാ​പ​ക​ൻ ലാ​റി എ​ലി​സ​ൺ, ന്യൂ​യോ​ർ​ക്ക് സി​റ്റി മു​ൻ മേ​യ​ർ മൈ​ക്കി​ൾ ബ്ലൂം​ബെ​ർ​ഗ് എ​ന്നി​വ​രാ​ണ് ആ ​എ​ട്ടു പേ​ർ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടി​ൽ ലോ​ക​ത്തി​ന്‍റെ 50 ശ​ത​മാ​നം സ​മ്പ​ത്ത് കൈ​വ​ശം വ​ച്ചി​രു​ന്ന​ത് 62 പേ​രാ​ണെ​ന്നാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ഈ ​എ​ട്ടു പേ​ർ​ക്കും​കൂ​ടി 42600 കോ​ടി ഡോ​ള​ർ (28,96,800 കോ​ടി രൂ​പ) മൂ​ല്യ​മു​ള്ള സ്വ​ത്തു​ണ്ട്, ഒ​രാ​ൾ​ക്ക് ശ​രാ​ശ​രി 5100 കോ​ടി ഡോ​ള​ർ. അ​തേ​സ​മ​യം സാ​ധാ​ര​ണ​ക്കാ​രാ​യ 370 കോ​ടി ജ​ന​ങ്ങ​ളു​ടെ (ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​നം) ആ​കെ സ്വ​ത്ത് എ​ന്നു പ​റ​യു​ന്ന​ത് 40900 കോ​ടി ഡോ​ള​റാ​ണ് (27,81,200 കോ​ടി രൂ​പ). ശ​രാ​ശ​രി ഒ​രാ​ൾ​ക്ക് 111 ഡോ​ള​ർ.

ഇന്ത്യയുടെ സമ്പത്തിന്‍റെ 58 ശതമാനവും സമ്പന്നരുടെ കൈവശം

ദാ​​​വോ​​​സ്: ലോ​​ക സ​​മ്പ​​ത്ത് എ​​ട്ടു പേ​​രി​​ലേ​​ക്ക് ഒ​​തു​​ങ്ങി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ ആ​​കെ സ​​മ്പ​​ത്തി​​ന്‍റെ 58 ശ​​ത​​മാ​​നം കൈ​​വ​​ശം വ​​ച്ചി​​രി​​ക്കു​​ന്ന​​ത് ആ​​കെ ജ​​ന​​സം​​ഖ്യ​​യു​​ടെ ഒ​​രു ശ​​ത​​മാ​​നം വ​​രു​​ന്ന സ​​മ്പ​​ന്ന​​ർ. ലോ​​ക രാ​​ജ്യ​​ങ്ങ​​ളു​​ടെ സ​​മ്പ​​ന്ന, ദാ​​രി​​ദ്ര്യ പ​​ട്ടി​​ക പു​​റ​​ത്തു​​വി​​ട്ട കൂ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ലെ വി​​വ​​ര​​ങ്ങ​​ളും ഓ​​ക്സ്ഫാം പു​​റ​​ത്തു​​വി​​ട്ടു. 57 ശ​​ത​​കോ​​ടീ​​ശ്വ​​ര​​മന്മാ​​രാ​​ണ് ഇ​​ന്ത്യ​​യി​​ലു​​ള്ള​​ത്. താ​​ഴേ​​ക്കി​​ട​​യി​​ലു​​ള്ള 70 ശ​​ത​​മാ​​നം ആ​​ളു​​ക​​ളു​​ടെ പ​​ക്ക​​ലു​​ള്ള മൊ​​ത്തം സ്വ​​ത്തി​​ന്‍റെ മൂ​​ല്യ​​ത്തി​​നൊ​​പ്പ​​മാ​​ണ് ഇ​​വ​​രു​​ടെ പ​​ക്ക​​ലു​​ള്ള സ്വ​​ത്ത്, 21600 കോ​​ടി ഡോ​​ള​​ർ.

റി​​പ്പോ​​ർ​​ട്ട​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യി​​ൽ 84 ശ​​ത​​കോ​​ടീ​​ശ്വ​​ര​​ന്മാ​​രു​​ണ്ട്. ഇ​​വ​​രു​​ടെ ആ​​കെ സ്വ​​ത്തി​​ന് 24800 കോ​​ടി ഡോ​​ള​​ർ മൂ​​ല്യം വ​​രും. ഇ​​തി​​ൽ മു​​കേ​​ഷ് അം​​ബാ​​നി, ദി​​ലി​​പ് ഷാം​​ഗ്‌​​വി, അ​​സിം പ്രേം​​ജി എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ സ്ഥാ​​ന​​ങ്ങ​​ളി​​ൽ. രാ​​ജ്യ​​ത്തി​​ന്‍റെ ആ​​കെ സ്വ​​ത്തി​​ന് 3.1 ല​​ക്ഷം കോ​​ടി ഡോ​​ള​​ർ മൂ​​ല്യം വ​​രും.
– See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat5&newscode=426293#sthash.ccexGTHR.dpuf

Related posts