അവരെത്തിയത് ആ സർവേ‍യ്ക്കല്ല.!  അറുപുഴയിൽ സാമ്പത്തിക സർവേ എടുക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  20 പേർക്കെതിരേ കേസ്


കോ​ട്ട​യം: പൗ​ര​ത്വ ര​ജി​സ്റ്റ​റി​നു വേ​ണ്ടി സ​ർ​വേ ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു അ​റു​പു​ഴ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ 20 പേ​ർ​ക്കെ​തി​രേ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ർ​വേ​യ്ക്ക് എ​ത്തി​യ നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട​ഞ്ഞു​വ​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

പൗ​ര​ത്വ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കു​ന്ന​തി​നാ​യാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത് എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത്. സാ​ന്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ത​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​ട്ടും ഇ​തൊ​ന്നും കേ​ൾ​ക്കാ​ൻ ത​ട​ഞ്ഞു​വ​ച്ച​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല.

ഉ​ദ്യാ​ഗ​സ്ഥ സം​ഘ​ത്തെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ഇ​വ​രു​ടെ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​രം കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ.​അ​രു​ണ്‍, എ​സ്ഐ ടി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ മോ​ചി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment