സൗ​ജ​ന്യ നി​ര​ക്ക്; സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു

economics-lന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം വാ​രി​ക്കോ​രി സൗ​ജ​ന്യം പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ സ​ർ​ക്കാ​രി​ന് ന​ഷ്ട​പ്പെ​ടു​ന്ന​തു കോ​ടി​ക​ൾ. പ്രൊ​മോ​ഷ​ണ​ൽ ഓ​ഫ​റു​ക​ളു​ടെ പേ​രി​ൽ സൗ​ജ​ന്യ​നി​ര​ക്കു​ക​ൾ ന​ല്കു​ന്പോ​ൾ സ​ർ​ക്കാ​രി​ന്‍​റെ വ​രു​മാ​ന​ത്തെ അ​തു സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ടെ​ലി​കോം സെ​ക്ര​ട്ട​റി ജെ.​എ​സ്. ദീ​പ​ക് വെ​ളി​പ്പെ​ടു​ത്തി.

ജി​യോ വാ​രി​ക്കോ​രി ഓ​ഫ​റു​ക​ൾ ന​ല്കു​ന്ന​തി​ലു​ള്ള അ​തൃ​പ്തി അ​ദ്ദേ​ഹ​ത്തി​ന്‍​റെ വാ​ക്കു​ക​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. ഇ​തു​വ​ഴി സ​ർ​ക്കാ​രി​ന് 800 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.പ്രൊ​മോ​ഷ​ണ​ൽ ഓ​ഫ​റു​ക​ൾ 90 ദി​വ​സ​ത്തേ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​ട്രാ​യി)​ക്ക് ജെ.​എ​സ്. ദീ​പ​ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ താ​രി​ഫ് നി​ര​ക്കു​ക​ൾ പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഫെ​ബ്രു​വ​രി 23ന് ​ട്രാ​യി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ശ​ർ​മ​യ്ക്ക​യ​ച്ച ക​ത്തി​ൽ ദീ​പ​ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. റി​ല​യ​ൻ​സ് ജി​യോ പ്രൊ​മോ​ഷ​ണ​ൽ ഓ​ഫ​റു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച​തും മ​റ്റു ക​മ്പ​നി​ക​ൾ പു​തി​യ ഓ​ഫ​റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തും ഈ ​നി​ർ​ദേ​ശ​ത്തി​നു പി​ന്നി​ലു​ണ്ട്.

2002ലും 2008​ലും ട്രാ​യി പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്രൊ​മോ​ഷ​ണ​ൽ ഓ​ഫ​റു​ക​ൾ 90 ദി​വ​സ​ത്തി​നു മു​ക​ളി​ൽ കൂ​ട​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തു ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

1982 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദീ​പ​ക് ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​ണ്. വേ​ൾ​ഡ് ട്രേ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍​റെ (ഡ​ബ്ല്യു​ടി​ഒ) ഇ​ന്ത്യ​യി​ലെ അം​ബാ​സ​ഡ​റാ​യി അ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഈ ​വ​ർ​ഷം ജൂ​ൺ മു​ത​ലാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കു​ക.

Related posts