കൊച്ചി: തിരുവനന്തപുരം കണ്ടല സഹരണ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍പ്പേരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കണ്ടല ബാങ്ക് പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായിരുന്ന എന്‍. ഭാസുരാംഗനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം.
ബാങ്കില്‍ ദുരൂഹ നിക്ഷേപങ്ങള്‍ നടത്തിയവരെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവം ബാങ്കില്‍ നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണിത്. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.
ബാങ്ക് ഭരണസമിതി അംഗങ്ങളെയും ഭാസുരാംഗന്റെ മകനെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കണ്ടലയിലെ രണ്ടര പതിറ്റാണ്ടുകാലത്തെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഓഫീസില്‍ വിളിച്ചുവരുത്തി ഭാസുരാംഗനില്നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്കില്‍ തട്ടിപ്പല്ല ക്രമക്കേടാണ് നടന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഇതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും അറിവുള്ളതായാണ് ഭാസുരാംഗന് ഇഡിയോട് വെളിപ്പെടുത്തിയിരിക്കുന്നത് തനിക്കെതിരേ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും. ഇതില്‍ സിപിഎം സിപിഐ നേതാക്കള്‍ക്ക് പങ്കുള്ളതായും ഭാസുരാംഗന് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
അതിനിടെ കരുവന്നൂര്‍ കേസിലും കുരുക്ക് മുറുക്കാന്‍ ഒരുങ്ങുകയാണ് ഇഡി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യാനൊരുങ്ങുന്ന ഇഡി മുന്‍ മന്ത്രി എ.സി. മൊയ്തീന് അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
കേസ് നടപടികളുടെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിലടക്കം നിസഹകരണം പുലര്‍ത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണനെയും ചോദ്യം ചെയ്യും.