കി​ഫ്ബി മ​സാ​ല​ബോ​ണ്ട് കേ​സ്; തോ​മ​സ് ഐ​സ​ക് 11-ന് ഹാ​ജ​രാ​ക​ണം; വീ​ണ്ടും ഇ​ഡി​യു​ടെ നോ​ട്ടീ​സ്


കൊ​ച്ചി: കി​ഫ്ബി മ​സാ​ല​ബോ​ണ്ട് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് വീ​ണ്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി (ഇ​ഡി) ന്‍റെ നോ​ട്ടീ​സ്.

11-ന് ​രാ​വി​ലെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യാ​ണ് ര​ണ്ടാം ത​വ​ണ​യും ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജൂ​ലൈ 19-ന് ​ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ദേ​ഹം ഹാ​ജ​രാ​യി​ല്ല. ത​പാ​ലി​ൽ അ​യ​ച്ച നോ​ട്ടീ​സ് കി​ട്ടി​യി​ല്ലെ​ന്നു പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ-മെ​യി​ൽ മു​ഖാ​ന്ത​രം ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി.

മ​റ്റു ചി​ല പ​രി​പാ​ടി​ക​ൾ ഉ​ള്ള​തി​നാ​ൽ ഹാ​ജ​രാ​കാ​നാ​വി​ല്ലെ​ന്നു തോ​മ​സ് ഐ​സ​ക് മ​റു​പ​ടി​യും ന​ൽ​കി​യി​രു​ന്നു. കി​ഫ്ബി സി​ഇ​ഒ, ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് ര​ണ്ടു ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും അ​വ​രും ഹാ​ജ​രാ​യി​ല്ല.

പി​ന്നീ​ട് ഇ​ഡി അ​തീ​വ ര​ഹ​സ്യ​മാ​യി ഇ​വ​രി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തോ​മ​സ് ഐ​സ​ക്കി​നെ​യും വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment