ജിജു ജോർജ്
കോതമംഗലം: ഇടമലയാർ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നെങ്കിലും സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിട്ടില്ല. നാല് ഷട്ടറുകളുള്ള ഡാമിന്റെ രണ്ട് ഷട്ടറുകൾ രണ്ട് മീറ്റർ വീതവും മറ്റ് രണ്ട്ഷട്ടറുകളുംഒരു മീറ്ററും ഇപ്പോഴും ഉയർത്തിയിട്ടിരിക്കുകയാണ്. 500 ഘനമീറ്റർ വെള്ളമാണ് സെക്കന്റിൽ പെരിയാറിലേക്ക് ഒഴുക്കുന്നത്. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. അതും മറികടന്ന് ഇന്ന് രാവിലെയും 169. 18 മറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്.
വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ കനത്ത് ചെയ്യുന്നതിനാൽ സംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തിയായി തുടരുകയാണ്. അതുകൊണ്ട് തന്നെ ജലനിരപ്പ് നിയന്ത്രണ വിധേയക്കി ഇന്ന് ഷട്ടർ താഴ്ത്താനാവില്ലെന്നാണ് വിലയിരുത്തൽ.28 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ സംഭരണിയുള്ള ഡാമിന് 300 ചതുരശ്രകിലോമീറ്ററാണ് വൃഷ്ടി പ്രദേശം. ഈ വ്യഷ്ടി പ്രദേശത്ത് ഏതെങ്കിലും ഭാഗത്ത് മഴകനത്താൽ ഡാം സംഭരണിയിലേക്കാണ് ഒഴുകിയെത്തുന്നത്.
ഇന്നലെ പുലർച്ചെ അഞ്ചിന് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയെങ്കിലും ഇന്ന് രാവിലെയും സംഭരണിയിൽ പരമാവധി സംഭരണ ശേഷിയായ 169 മീറ്ററും മറികടന്ന് 169. 18 മീറ്ററാണ് രേഖപ്പെടുത്തിയത്. ഈ കാലാവസ്ഥ തുടർന്നാൽ ഇപ്പോഴത്തെ അളവിൽ ഇന്നും തുടർച്ചയായി ഒഴുക്കിക്കളഞ്ഞാലും സംഭരണിയിൽ ജലനിരപ്പ് നിയന്ത്രണവിധേയമാക്കുവാൻ കഴിയുമെന്ന് ഉറപ്പായിട്ടില്ല .
ഇന്നലെപുലർച്ചെ അഞ്ചിന് ഡാംമിന്റെ രണ്ട് ഷട്ടറുകൾ 80 സെൻറിമീറ്ററുകളാആദ്യം തുറന്നത്. ഈ സമയം ഡാമിലെ ജലനിരപ്പ് പരമാവധി ശേഷിയായ 169 മറികടന്ന് 169.98 മീറ്ററിൽ എത്തിയിരുന്നു. നാൽപ്പത്തഞ്ച് മിനിറ്റ് പിന്നിട്ട് മൂന്നാമത്തെ ഷട്ടറും 5.45 ന് 80 സെന്റിമീറ്റർ ഉയർത്തുകയായിരുന്നു. നാല് ഷട്ടറുകളുള്ള ഡാമിന്റെ അവസാന ഷട്ടർ ഇന്നലെ രാവിലെ 10.30 ഓടെയാണ് തുറന്നത്.
അതുവരെ മൂന്ന് ഷട്ടറുകൾ തുറന്ന് 246 ഘനമീറ്റർ വെള്ളമാണ് ഒഴുക്കിയിരുന്നത്.പിന്നീട് ടാമിന്റെ ഷട്ടറുകൾ ഉയർത്തിയതിന്റെ അളവ് പടിപടിയായി കൂട്ടുകയായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ മൂന്ന് ഷട്ടറുകൾ രണ്ട് മീറ്റർ വീതവും ഒരു ഷട്ടർ ഒരു മീറ്ററും ഉയർത്തി. പിന്നീട് രാത്രി ഒരു ഷട്ടർ ഒരു മീറ്റർ താഴ്ത്തി വെള്ളത്തിന്റെ ഒഴുക്ക് 100 ഘനമീറ്റർ കുറച്ചിരിന്നു.
ചെറുതോണി ഡാമിലെ ഷട്ടറുകൾ കൂടുതലയാതുറന്നതോടെ ഇന്ന് പെരിയാറിൽ ജല നിരപ്പ് വീണ്ടും ഉയരുവാനിടയുണ്ട്. എന്നാൽ, കോതമംഗലം മേഖലയിൽ ആശങ്ക വേണ്ടെന്നാണ് അധിക്യതർ വ്യക്തമാക്കുന്നത്. ഏകദേശം പതിനൊന്നോടെയേ ചെറുതോണിയിൽ നിന്നും പെരിയാറിൽ കോതമംഗലം പ്രദേശത്ത് വെള്ളം എത്തുകയുള്ളു വെന്നാണ് വിലയിരുത്തൽ. എന്നാൽ ഇന്ന് പുലർച്ചെഭൂതത്താൻ കെട്ടിൽ ഇന്നലെ രാവിലത്തെ അപേക്ഷിച്ച് ഒരു മീറ്ററിലേറെ ജലനിരപ്പ് താണിട്ടുണ്ട്.
ഇന്നലെ രാവി ലെ 32 മീറ്ററായിരുന്നത് ഇന്ന് 30.65 മീറ്ററാണ് ഭൂതത്താൻകെട്ടിൽ രേഖപ്പെടുത്തിയത്. ശക്തമായ മഴയും ഹൈറേഞ്ച് മേഖലയിലുണ്ടായ ഉരുൾപൊട്ടലുമാണ് ഇന്നലെ ജലനിരപ്പ് ഉയരുവാൻ ഇടയാക്കിയത്.രണ്ട് മീറ്റർ കൂടി ഉയർന്നാലും ഇവിടെ പെരിയാർ വിസ്ത്യതമായി ഒഴുകുന്നതിനാൽ കാര്യമായി ബാധിക്കില്ലെന്നാണ് റവന്യു അധിക്യതർ അറിയിക്കുന്നത്. എങ്കിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തുടരുകയാണ്.