എടപ്പാളില്‍ പത്ത് വയസുകാരി തിയേറ്ററില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമ സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡന വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രണ്ടുമാസം മുമ്പു നടന്ന സംഭവം പുറംലോകത്തെ അറിയിച്ചത് ഈ തിയറ്റര്‍ ഉടമയും ജീവനക്കാരനുമാണ്. തൃത്താലയിലെ സമ്പന്നനായ മൊയ്തീന്‍കുട്ടിയാണ് എട്ടു വയസു മാത്രം പ്രായമായ പെണ്‍കുട്ടിയെ സിനിമയ്ക്കിടെ ലൈംഗികമായി ചൂഷണം ചെയ്തത്.
മൊയ്തീന്‍കുട്ടി അറസ്റ്റിലായ ശേഷം ഇയാളുടെ ബന്ധുക്കള്‍ സതീഷിനെയും തിയറ്റര്‍ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നു. മൊയ്തീനെ കുടുക്കിയതിന് എന്തു വിലകൊടുത്തും നിങ്ങളുടെ തിയറ്റര്‍ പൂട്ടിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സതീഷിന്റെ അറസ്റ്റ് പുറത്തായതോടെ പോലീസിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.