മലപ്പുറം: എടപ്പാളിലെ സിനിമാ തിയറ്ററിൽ പത്തുവയസുകാരി പീഡനത്തിനിരയായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. മഞ്ചേരി കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
വ്യവസായി മൊയ്തീൻ കുട്ടി ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തിയറ്റർ ഉടമയെ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തത് കുട്ടിയുടെ അമ്മയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.