ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്കുകളില്‍ ഇരച്ചെത്തി! കൊലവിളിയുമായി നഗരത്തിലെത്തിയവരെ നാട്ടുകാര്‍ തല്ലിയോടിച്ചു; കണ്ടംവഴി ഓടിയ അക്രമികളെ പരിഹസിച്ചും ഓടിച്ച നാട്ടുകാരെ അഭിനന്ദിച്ചും ട്രോള്‍ പെരുമഴ

ഹര്‍ത്താലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണം എന്ന് പറഞ്ഞത് ബിജെപിയുടെ കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നു. എന്തായാലും ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ എടപ്പാളിലെ ആളുകള്‍ മന്ത്രി പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു.

ഹര്‍ത്താല്‍ അനുയായികളായ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ബൈക്കുകളില്‍ വരുന്നതും അവരെ നാട്ടുകാര്‍ കൂട്ടംകൂടി ഓടിക്കുകയും ചെയ്യുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ പൈക്കുകളില്‍ അക്രമാന്തരീക്ഷം സൃഷ്ടിച്ച് അലറിപ്പാഞ്ഞെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൂട്ടത്തോടെ ഇരച്ചെത്തി തല്ലി ഓടിക്കുകയായിരുന്നു.

ആര്‍എസ്എസ് കൊടിയുമേന്തി നഗരത്തിലെത്തിയവരെയാണ് നാട്ടുകാര്‍ തല്ലിയോടിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരെ ട്രോളുകളുടെ പ്രളയമാണിപ്പോള്‍. ട്രോളുകളുടേയും ബഹളമാണ് ഇക്കാര്യത്തില്‍. കിളിനക്കോടിന്റെ പേരില്‍ മലപ്പുറത്തെ മൊത്തം പരിഹസിച്ചതിന് മാപ്പ് ചോദിക്കുന്നും ഉണ്ട് ട്രോളന്‍മാര്‍. അതേസമയം നാട്ടുകാര്‍ ഓടിച്ചത് തങ്ങളെയല്ല, സിപിഎം പ്രവര്‍ത്തകരെയാണെന്ന വാദമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

 

Related posts