കൊച്ചി: ഇടപ്പള്ളി സെ ന്റ് ജോര്‍ജ് പള്ളിയില്‍ കാണിക്കയായി ലഭിച്ച വെള്ളക്കുതിരയെ ലേലം ചെയ്തു. 3,05,000 രൂപയ്ക്ക് ആലിന്‍ചുവട് പറമ്പത്തുശേരി ജോര്‍ജാണ് കുതിരയെ ലേലത്തില്‍ പിടിച്ചത്.
പള്ളിയില്‍ നടന്ന ലേലത്തില്‍ നാലു പേരാണു പങ്കെടുത്തത്. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ലേലം ആരംഭിച്ചത്.
രണ്ടാഴ്ച മുമ്പ് ചാലക്കുടി ഊക്കന്‍ ദേവസിയും കുടുംബവുമാണു കുതിരയെ പള്ളിക്ക് സമര്‍പ്പിച്ചത്. രണ്ടര വയസുള്ള കുതിരയെ ഊട്ടിയില്നിന്നാണു ദേവസി സ്വന്തമാക്കിയത്.
വിശുദ്ധ ഗീവര്‍ഗീസിന്റെ ജന്മസ്ഥലത്തെ ഓര്‍മിപ്പിക്കുന്ന ആല്ഫിന് ലിദ എന്നാണ് കുതിരയ്ക്ക് പേരിട്ടിരുന്നത്.