നി​ര്‍​മാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ക്കും! ഒ​രു സി​നി​മാ സെ​റ്റി​നെ പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് നി​ര്‍​മാ​താ​ക്ക​ളാ​ണ്; ഇ​ട​വേ​ള ബാ​ബു

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ലെ പു​തു​ത​ല​മു​റ​യി​ലെ ചി​ല ന​ട​ൻ​മാ​ര്‍​ക്കി​ട​യി​ല്‍ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും സെ​റ്റു​ക​ളി​ലും കാ​ര​വ​നു​ക​ളി​ലു​മു​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്ന് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു.

പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ടി​നെ പി​ന്തു​ണ​ക്കു​ന്ന​താ​യും അ​ദേ​ഹം പ​റ​ഞ്ഞു. ഒ​രു സി​നി​മാ സെ​റ്റി​നെ പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് നി​ര്‍​മാ​താ​ക്ക​ളാ​ണ്. ത​ങ്ങ​ള്‍ അ​വ​രു​ടെ അ​തി​ഥി​ക​ള്‍ മാ​ത്ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ളു​ടെ സെ​റ്റു​ക​ളി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളു​ണ്ടാ​കാ​തെ നോ​ക്കേ​ണ്ട​ത് നി​ര്‍​മാ​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ സം​ഘ​ട​ന​യു​മാ​യി അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ള്‍ സ​മ​യ​മെ​ടു​ത്ത് ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നും ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു.

Related posts