ഈറോഡ്: വനിതാ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജുഡീഷൽ മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്തു. സത്യമംഗലം ജുഡീഷൽ മജിസ്ട്രേറ്റ് ആർ.രാജവേലുവിനെയാണു പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജി എൻ.ഉമാ മഹേശ്വരി സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
മജിസ്ട്രേറ്റ് അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് വനിതാ അഭിഭാഷകയുടെ പരാതി. മറ്റൊരു അഭിഭാഷകൻ വഴിയാണ് അഭിഭാഷക പരാതി നൽകിയത്. മജിസ്ട്രേറ്റ് അപമര്യാദയായി പെരുമാറിയെന്നതിന്റെ തെളിവായി ശബ്ദരേഖയും അഭിഭാഷക പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് മജിസ്ട്രേറ്റിനെ ജില്ലാ ജഡ്ജ് സസ്പെൻഡ് ചെയ്തത്. മജിസ്ട്രേറ്റിനെതിരേ കൂടുതൽ അന്വേഷണം നടക്കും.