ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ആഴ്സണല്‍ താരം ഏഥന് എന്വാനെരി. ആഴ്സണല്‍ അക്കാദമിയില്‍ നിന്നുള്ള താരമാണ് ഏഥന്.
മിഡ്ഫീല്‍ഡറായ ഏഥന് 15 വയസും 181 ദിവസവുമാണ് പ്രായം. 2019ല്‍ ലിവര്‍പൂളിനായി അരങ്ങേറ്റം നടത്തിയ എലിയോറ്റിന്റെ പേരിലായിരുന്നു മുമ്പ് ഈ റിക്കാര്‍ഡ്. അന്ന് താരത്തിന് 16 വയസും 30 ദിവസവുമായിരുന്നു പ്രായം.
നേരത്തെ വിജയത്തോടെ ആഴ്സണൽ ലീഗിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തിയാണു ആഴ്സണൽ ഒന്നാമത് എത്തിയത്. കഴിഞ്ഞ സീസണിൽ ഇതേ സ്റ്റേഡിയത്തിൽ ബ്രെന്റ്ഫോർഡിനോട് ആഴ്സണൽ പരാജയപ്പെട്ടിരുന്നു.