ഇടിമിന്നലിന്റെ ശബ്ദം കേട്ട് പേടിച്ചിരുന്ന വളര്‍ത്തുനായയെ കൊച്ചു കുട്ടി ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഏറെ കൗതുകകരമായ വീഡിയോ എവിടെ നിന്നാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല.
ഇടിമിന്നലിന്റെ ശബ്ദം കേട്ട പേടിച്ച് നായ വീടിന്റെ മൂലയില്‍ ഒളിച്ച് ഇരിക്കുമ്പോള്‍ സമീപം നിന്ന കുട്ടി നായയെ തലോടുന്നതും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയിലള്ളത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയാണ് ഇത്.
സോഷ്യല്‍മീഡിയയില്‍ വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള മനോഹരമായ സൗഹൃദത്തെ പുകഴ്ത്തുകയാണ് എല്ലാവരും.