പാലോട് : ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസം കുട്ടികളിൽ സാമൂഹിക ബോധം വളർത്തുമെന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ജവഹർകോളനി ഗവൺമെന്റ് ഹൈസ്കൂളിൽ മുൻ എംഎൽഎ കോലിയക്കോട് കൃഷ്ണൻ നായരുടെ ആസ്തി വികസനഫണ്ട് വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
ഡി.കെ.മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ കംപ്യൂട്ടർ ലാബുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. പഠനോപകരണങ്ങൾ ബ്ലോക്ക് മെമ്പർ ഷീബാ ഗിരീഷ് വിതരണം ചെയ്തു.സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ആറ്റിങ്ങൽ ഡിഇഒ ധന്യ എസ്.കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു.പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി, പിടിഎ പ്രസിഡന്റ് എച്ച്.അഷറഫ് എന്നിവർ പ്രസംഗിച്ചു.