പാലാ: ഉന്നതപഠനത്തിന് വിദേശത്തു പോകുന്നവര്‍ക്ക് 20 ലക്ഷം രൂപ പലിശരഹിതമായി നല്കുന്ന കേന്ദ്ര പദ്ധതി വിപുലീകരിക്കുമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്.
പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വായ്പ എടുക്കുന്നവര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. 30 ലക്ഷമായി തുക വര്‍ധിപ്പിക്കും. വര്‍ധിപ്പിച്ച തുകയ്ക്ക് ചെറിയ പലിശ ഈടാക്കാനും ഉദ്ദേശിക്കുന്നു.
സമാധാനകാംക്ഷികളായി കേരളീയ സമൂഹത്തെ വളര്‍ത്തിയതില്‍ സീറോമലബാര്‍ സഭയ്ക്ക് നിര്‍ണായ പങ്കുണ്ട്. തീവ്രവാദ ചിന്തകളില്ലാത്ത ആധ്യാത്മികതയില്‍ യുവതലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതിലും അഭിമാനമുണ്ട്.