വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി പ​ഠി​ക്കു​ന്ന സം​സ്ഥാ​നം കേ​ര​ള​മെ​ന്ന് മ​ന്ത്രി കെ.ടി. ജ​ലീ​ൽ

എ​റി​യാ​ട്: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി പ​ഠി​ക്കു​ന്ന ഇ​ട​മാ​ണ് കേ​ര​ള​മെ​ന്ന് ന്യൂ​ന​പ​ക്ഷ​ക്ഷേ​മ-​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മ​ന്ത്രി ഡോ. ​കെ.ടി. ​ജ​ലീ​ൽ. കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സരം​ഗം ശ​ക്ത​മാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ സ്ഥി​തി​യി​ൽ കേ​ര​ളം മാ​റി​യേ​നെ. അ​തി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യി സ്വ​പ്ന സ​മാ​ന​മാ​യ പാ​ത​യി​ലാ​ണ് ഇ​ന്നു കേ​ര​ള​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് പാ​സ്വേ​ഡ് 2019-20 ഏ​ക​ദി​ന സൗ​ജ​ന്യ വ്യ​ക്തി​ത്വ വി​ക​സ​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്യാ​ന്പ് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും അ​ഴീ​ക്കോ​ട് സീ​തി​സാ​ഹി​ബ് ഹൈ​സ്കൂ​ൾ കെ​ട്ടി​ടം പു​ന​ർ​നി​ർ​മാ​ണ ശി​ലാ​സ്ഥാ​പ​ന ക​ർ​മ​വും നി​ർ​വ്വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഇ​ന്ത്യ​യി​ൽ ദേ​ശീ​യ പ്ര​ശ​സ്തി​യി​ൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യും അ​വ​താ​ള​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നൊ​രു ബ​ദ​ൽ മാ​തൃ​ക​യാ​ണ് കേ​ര​ളം. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കു​ന്ന​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ത്തെ മു​ൻ നി​ർ​ത്തി വി​ദ്യാ​ഭ്യാ​സ പ്ര​സ്ഥാ​ന​ത്തെ​യും അ​ധ്യാ​പ​ക​സ​മൂ​ഹ​ത്തെ​യും ഒ​ന്ന​ട​ങ്കം മാ​റ്റി നി​ർ​ത്താ​നു​ള്ള വ്യാ​ജ പ്ര​ച​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗം ശ​ക്ത​മാ​യാ​ൽ വ​ർ​ഗീ​യ​ത​യ്ക്ക് സ​മൂ​ഹ​ത്തി​ൽ ഇ​ട​മു​ണ്ടാ​കി​ല്ല. പ​ള്ളി മി​നാ​ര​ങ്ങ​ളി​ലൂ​ടെ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ രം​ഗം ദു​ർ​ബ​ല​മാ​ക്കി മ​താ​ന്ധ​ത വ​ള​ർ​ത്താ​ൻ ചി​ല​ർ ര​ഹ​സ്യ​മാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ തി​രി​ച്ച​റി​യ​ണം.

നാ​ടി​ന്‍റെ പ​രി​ച്ഛേ​ദ​ത്തി​ൽ നി​ന്ന് സൗ​ഹൃ​ദം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ട​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ. അ​ത​ത് സ​മു​ദാ​യ​ത്തി​ൽ നി​ന്ന് കൂ​ട്ടു​കാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ്ര​വ​ണ​ത​യി​ൽ നി​ന്ന് കു​ട്ടി​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. ബ​ഹു​സ്വ​ര​ത​യും മ​ത​നി​ര​പേ​ക്ഷ​ത​യും ചെ​റു​പ്പ​ത്തി​ലേ ആ​ർ​ജ്ജി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ട​ങ്ങ​ളാ​ണ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ. അ​വ അ​ക്ഷ​ര​ങ്ങ​ളും അ​റി​വും പ​ക​രു​ന്ന കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ.​ടി.ടൈസണ്‍ മാ​സ്റ്റ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി​സി​എം​വൈ​യി​ൽ നി​ന്ന് ജോ​ലി കി​ട്ടി​യ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും അ​ഡ്വ​. വി .ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ, എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് പ്ര​സാ​ദി​നി മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം നൗ​ഷാ​ദ് കൈ​ത​വ​ള​പ്പി​ൽ, സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ ​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി, ഡോ​ക്ട​ർ പി.​എ. മു​ഹ​മ്മ​ദ് സെ​യ്ദ്, സി​സി​എം​വൈ പ്രി​ൻ​സി​പ്പ​ൽ ഡോ . കെ.​കെ. സു​ലൈ​ഖ, ഹെ​ഡ്മി​സ്ട്ര​സ് കെ.​എ​സ്. മ​ധു, പ്രി​ൻ​സി​പ്പ​ൽ ടി.​വി. സ​മീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​

ഹൈ​സ്കൂ​ൾ-​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി ത​ല​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ മ​ത വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം ല​ക്ഷ്യം വെ​ച്ച് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വ്യ​ക്തി​ത്വ വി​ക​സ​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​ശീ​ല​ന ക്യാ​ന്പാ​ണ് പാ​സ്വേ​ഡ് 2018-2019.

Related posts