മട്ടന്നൂര്‍: അക്കാഡമിക് മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തണമെന്നും വിദ്യാര്‍ഥികള്‍ നേടാനുളള അറിവ് നേടിയെന്ന് ഉറപ്പു വരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്. ചാവശേരി പികെകെഎംഎഎല്‍ പി സ്കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചാല്‍ മാത്രം പോരാ. ഭാഷ ശുദ്ധിയോടെ സംസാരിക്കാനും തെറ്റുകൂടാതെ എഴുതാനും ഓരോ വിദ്യാര്‍ഥിയും അറിഞ്ഞിരിക്കണം.
എന്നാല്‍ മാത്രമേ അക്കാഡമിക് നിലവാരം ഉയര്‍ത്താന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം മണിയമ്പളളി ആബൂട്ടി ഹാജിയും ഹരിത കേരളത്തിന്റെ ഭാഗമായുളള വൃക്ഷത്തൈ നടീല്‍ മന്ത്രിയും നിര്‍വഹിച്ചു. ദീര്‍ഘകാലം മാനേജ്‌മെന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പി.കെ.സി.മമ്മുഹാജിയെ ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും പൂര്‍വ്വ വിദ്യാര്‍ഥിയായ പി.എം.മൊയ്തുവിനെ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ.ജനാര്‍ദ്ദനനും ആദരിച്ചു. വി.വി.മിനി, മുഹമ്മദ് ഫൈസി, ശിഹാബുദ്ദീന്‍ അഹ്‌സനി, കെ.കെ.ബാബുരാജ്, ഇ.കെ.അബുബക്കര്‍, ഇ.കുഞ്ഞിരാമന്‍, വി.വിനോദ് കുമാര്‍, സി.എം.നസീര്‍, എന്‍.വി.രവീന്ദ്രന്‍, എ.വി.മമ്മു, സി.സി.നസീര്‍ ഹാജി, അഡ്വ: കെ.ഇ.എന്‍.മജീദ്, കെ.വി.രാമചന്ദ്രന്‍, പി.പി.മുഹമ്മദ് മുജീബ്, സി.വി.രവീന്ദ്രന്‍, കെ.അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.