ഏനാത്ത്: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് ഒളിവിൽ. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏനാത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ 28നു രാത്രിയിൽ കുറുന്പകര സ്വദേശിയായ യുവാവ് ഇവരുടെ വീടിന്റെ വെന്റിലേറ്ററിലൂടെ അകത്തു കടന്നു ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മ ബഹളം ഉണ്ടാക്കുകയും പീഡനശ്രമം ചെറുക്കുകയും ചെയ്തതിനെ തുടർന്ന് ഇയാൾ ഇറങ്ങി ഓടി.
പിന്നീട് വീ്ട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 23 വയസ് തോന്നുന്ന യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ മൊബൈൽ ഫോണ് ഉപയോഗിക്കാത്തതിനാൽ സൂചനയൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണം ശക്തമാക്കുമെന്ന് എസ്ഐ ജി. ഗോപകുമാർ പറഞ്ഞു.