ചപ്പാരപ്പടവ്: ചപ്പാരപ്പടവ് കൂവേരിയിലെ കാളാംവളപ്പില്‍ ശശാന്ത് എട്ടായിരം തീപ്പെട്ടി കമ്പുകള്‍ കൊണ്ട് ഈഫല്‍ ഗോപുരമൊരുക്കി വിസ്മയ കാഴ്ചയാകുന്നു. ഗോപുരത്തിന് രണ്ടടി ഉയരമുണ്ട്. കീഴ്ഭാഗത്ത് 10 ഇഞ്ചാണ് വിസ്തീര്‍ണം.
രണ്ടരമാസത്തെ അധ്വാനവും ക്ഷമാശീലവും അതീവ ശ്രദ്ധയും കൊണ്ട് പണി പൂര്‍ത്തിയാക്കിയത്. ദിവസവും അഞ്ചുമണിക്കൂറോളം സമയം ഇതിനായി നീക്കിവച്ചിരുന്നു. ഗോപുരം കാണുന്നതിനായി നിരവധി പേര് ശശാന്തിന്റെ വീട്ടില്‍ വരികയും വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സ്മാരകമായി സൂക്ഷിക്കുമെന്ന മറുപടിയാണ് ശശാന്ത് നല്‍കുന്നത്. വെല്‍ഡിംഗ് തൊഴിലാളിയായ ശശാന്ത് ഇരുമ്പ് കൊണ്ടും പലവിധ കലാരൂപങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ശശാന്തിന്റെ അച്ഛന് ചിത്രകാരനായിരുന്നു. പരേതനായ അളകേശന്-സുലോചന ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീഷ്മ. മകന്: ശ്രീവര്ഷ്.