കൊട്ടാരക്കര: സ്വകാര്യ ചടങ്ങിനെത്തിയ നടൻ ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്.
കൊട്ടാരക്കരയിൽ മാൾ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ദുൽഖർ. ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. ഓട്ടോയിലാണ് തിരുവനന്തപുരത്തുനിന്നും ഹരി കൊട്ടാരക്കരയില്‍ എത്തിയത്. ആൾത്തിരക്കിൽ വാഹനഗാതഗതം തടസപ്പെട്ട സംഭവത്തിൽ മാൾ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.