ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ ര​ണ്ടു​ കോ​ടി​യു​ടെ സ്വ​ര്‍​ണ​ത്തി​ന് 11 ല​ക്ഷം പി​ഴ​യ​ട​ച്ചു; പി​ഴ​യ​ട​പ്പി​ച്ച​ത് ജി​എ​സ്ടി വി​ഭാ​ഗം

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ല്‍ ക​ട​ത്ത​വെ ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ 6.164 കി​ലോ​ഗ്രാം സ്വ​ര്‍​ണ​ത്തി​ന് ജി​എ​സ്ടി വി​ഭാ​ഗം ഉ​ട​മ​സ്ഥ​നി​ല്‍ നി​ന്ന് 11 ല​ക്ഷം പി​ഴ ഈ​ടാ​ക്കി. മും​ബൈ സ്വ​ദേ​ശി​യാ​യ സാ​യ് ശി​വം ജ്വ​ല്ലേ​ഴ്‌​സ് ഉ​ട​മ​യി​ല്‍ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. പി​ഴ അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്വ​ര്‍​ണം ഇ​ന്ന​ലെ ഉ​ട​മ​സ്ഥ​ന് തി​രി​ച്ചു ന​ല്‍​കി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് 1.94 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ​ത്.

നി​കു​തി വെ​ട്ടി​ച്ചു ക​ട​ത്തി​യ​തി​നാ​ല്‍ ഇ​വ പി​ന്നീ​ട് ജി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് ആ​ര്‍​പി​എ​ഫ് കൈ​മാ​റു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണ​ത്തി​ന് 11 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് ജി​എ​സ്ടി വി​ഭാ​ഗം ശ​നി​യാ​ഴ്ച ത​ന്നെ അ​യ​ച്ചി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി രാ​ജു (32) മം​ഗ​ള എ​ക്‌​സ്പ്ര​സി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ര്‍​പി​എ​ഫ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ മ​റ​വി​ല്‍ ട്ര​യി​ന്‍ വ​ഴി നി​കു​തി വെ​ട്ടി​ച്ച് സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫി​ര്‍ ന​ഗ​റി​ല്‍ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് നി​കു​തി വെ​ട്ടി​ച്ചു കൊ​ണ്ടു​വ​ന്ന ചു​രി​ദാ​റു​ക​ളും ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി ജി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. 48,946 രൂ​പ പി​ഴ ചു​മ​ത്തി​യാ​ണ് സാ​ധ​ന​ങ്ങ​ള്‍ വി​ട്ടു ന​ല്‍​കി​യ​ത്.

Related posts