ഒന്നും പറയാനില്ല! ഇറങ്ങിപ്പോയ മക്കളേക്കുറിച്ച് ‘അമ്മ’യ്ക്ക് മൗനം; പ്രതികരിക്കാനില്ലെന്ന് ഇടവേള

കൊച്ചി: “അമ്മ’യിൽ നിന്ന് നാലു നടിമാർ രാജിവച്ച സംഭവത്തിൽ അഭിപ്രായം രേഖപ്പെടുത്താതെ സംഘടനാ ഭാരവാഹികൾ. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കണ്ട ആവശ്യമില്ലെന്നും ഒന്നും പറയാനില്ലെന്നും സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ “അമ്മ’യിലേക്ക് വീണ്ടും തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് നാലു നടിമാർ രാജിവച്ചത്. ആക്രമണത്തിനിരയായ നടി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് രാജിവച്ചത്.

Related posts