ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ദുൽഖർ സൽമാന്റെ ചിത്രം കാർവാൻ റിലീസിനൊരുങ്ങുമ്പോൾ ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനായ തരണ്‍ ആദർശിന്റെ അഭിപ്രായത്തിന് ദുൽഖർ നൽകിയ മറുപടി ചർച്ചാവിഷയമാകുന്നു.
ദുൽഖറിന്റെ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത് മമ്മൂട്ടിയാണെന്നാണ് തരണ്‍ ട്വിറ്ററിൽ പറഞ്ഞത്. ഇത് തികച്ചും തെറ്റായ വാർത്തയാണ്. എന്നെയോ എന്റെ സിനിമയേയോ മമ്മൂട്ടി പ്രമോട്ട്് ചെയ്തിട്ടില്ല. അതിന് ഒരിക്കലും മാറ്റവുമുണ്ടാകുകയുമില്ല. ആരോ മനപ്പൂർവം പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണിതെന്നും ദുൽഖർ മറുപടി നൽകി.
ഇതോടെ തന്റെ തെറ്റു തിരുത്തി തരണ്‍ രംഗത്തു വന്നു. മാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിക്കുന്നു. അത് റോണി സ്ക്രൂവാലയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുവെന്നും തരണ്‍ പറഞ്ഞു. കാർവാനിൽ ദുൽഖറിനൊപ്പം ഇർഫാൻ ഖാനും മിഥില പാർക്കറും പ്രധാനവേഷങ്ങളെ കൈകാര്യം ചെയ്യുന്നു. നവാഗതനായ ആകർഷ് ഖുറാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.