കോയമ്പത്തൂർ: സുഹൃത്തുക്കളുമായി പന്തയംവച്ച് ട്രെയിനു മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ പീലമേടു റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം. നിലഗിരിയിലെ സ്വകാര്യ കോളജിൽ ബിസിഎ വിദ്യാർഥിയായ ശ്രീഹരിയാണ് (18) മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ശ്രീഹരിയും സുഹൃത്തുക്കളും ചായക്കുടിക്കാൻ ഹോസ്റ്റലിൽനിന്നും റെയിൽവെ സ്റ്റേഷനു സമീപം എത്തിയതായിരുന്നു. ഈ സമയം ചരക്ക് ട്രെയിൻ സ്റ്റേഷനിൽ എത്തി. ട്രെയിനിനു മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കാമെന്നു സ്രീഹരി കൂട്ടുകാരുമായി പന്തയംവച്ചു.
കൂട്ടുകാർ വിലക്കിയെങ്കിലും ശ്രീഹരി ട്രെയിനുമുകളിൽ കയറി കമ്പിയിൽ പിടിക്കുകയായിരുന്നു. തൽക്ഷണം തന്നെ ശ്രീഹരി മരിച്ചു. റെയിൽവെ പോലീസ് എത്തിയാണ് മൃതദേഹം മാറ്റിയത്.