പൂനെ: അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയിരുന്ന ഒരു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം തല നിലത്തടിച്ചു കൊന്നു. വ്യാഴാഴ്ച രാത്രി പൂനെയിലെ ലോണി കൽഭോർ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. രാത്രി കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ രാത്രി മുഴുവൻ അന്വേഷിച്ച് നടക്കുകയായിരുന്നു.
തുടർന്ന് അമ്മ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശിയായ മാൽഹരി മൻസോദെയായെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനെത്തുടർന്ന് കുട്ടിയുടെ മൃതദേഹം ബസ് സ്റ്റോപ്പിന് അടുത്തുള്ള വിജന പ്രദേശത്തു നിന്നും കണ്ടെത്തുകയും ചെയ്തു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും കൂലിപ്പണിക്ക് പൂനെയിൽ എത്തിയവരാണ് ദന്പതികൾ.
വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും തല നിലത്തടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.