കടലിലെ ദൃശ്യഭംഗി ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനു സമീപം ഭീമൻ തിമിംഗലം അന്തരീക്ഷത്തിലേക്കു കുതിച്ചുയരുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഓസ്ട്രേലിയായിലെ ന്യൂസൗത്ത് വേയ്ൽസിലെ മക്വാറി തുറമുഖത്തിനു സമീപമായിരുന്നു സംഭവം.
തിമിംഗലത്തെ കാണുക എന്ന ലക്ഷ്യത്തോടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ മുമ്പിലേക്ക് പൊടുന്നനെ ഹംപ്ബാക്ക് വെയിൽ എന്ന ഇനത്തിൽപ്പെട്ട തിമിംഗലം പ്രത്യക്ഷപ്പെടുകയായിരുന്നു. ഏകദേശം പത്തരമീറ്റർ നീളമുണ്ടായിരുന്നു ഈ തിമിംഗലത്തിന്.
തിമിംഗലം വെള്ളത്തിൽ വീണതിന്റെ ആഘാതത്തിൽ ബോട്ട് ആടിയുലഞ്ഞു എന്നതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. യാത്രികരിലൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.