ചവറ: വിലയ്ക്ക് വാങ്ങിയ മുട്ട പുഴുങ്ങിയപ്പോൾ റബറായി. മുട്ട പുഴുങ്ങിയപ്പോൾ കഴിക്കാൻ പോയിട്ട് ഉടയ്ക്കാൻ പോലുമാകാത്ത വിധം ആണ് റബർ പോലെയായത്. തെക്കുംഭാഗം മാലിഭാഗം പാലവിള തെക്കതിൽ അനിൽകുമാറിനാണ് ആഗ്രഹിച്ച് വാങ്ങിച്ച മുട്ടകൾ കാശും കളഞ്ഞ്, വയറും ചീത്തയാക്കിയത്.
തേരുവിള ജംഗ്ഷന് സമീപത്തെ കടയിൽ നിന്നും രണ്ട് ദിവസം മുൻപ് വാങ്ങിയ അഞ്ച് മുട്ടയിൽ നാല് മുട്ടകളാണ് മുട്ടയെന്ന പേര് മാത്രവും ഉള്ളിൽ വെള്ള റബർ പോലത്തെ വസ്തുവും കണ്ടത്. ആദ്യ ദിവസം കഴിച്ച മുട്ട കട്ടിയായതിനെ തുടർന്ന് വയറിന് അസുഖം ബാധിച്ച് അനിൽ കുമാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പിന്നീട് സംശയം തോന്നി മറ്റ് മുട്ടകൾ പുഴുങ്ങിയപ്പോഴാണ് തോടിനുള്ളിൽ കട്ടിയുള്ള വസ്തു കണ്ടത്. സാധാരണ മുട്ടയക്കുള്ളിൽ കാണുന്ന മഞ്ഞ നിറവും കാണാനില്ല. തേവലക്കരയിലും രണ്ട് ദിവസം മുൻപ് സമാന സംഭവം ഉണ്ടായിരുന്നു. മുട്ടകളുമായി അനിൽകുമാർ ആരോഗ്യ വകുപ്പധികൃതർക്ക് പരാതി നൽകി.