അറിയാതെ പോകരുത് മുട്ടയുടെ ഗുണങ്ങൾ

ഏ​റെ ആ​രോ​ഗ്യ ഗു​ങ്ങ​ളു​ള്ള ഭ​ക്ഷ​ണ​മാ​ണ് മു​ട്ട. പ​ല​ത​രം പോ​ഷ​ക​ങ്ങ​ളു​ടെ ശ​ക്തി​കേ​ന്ദ്രം എ​ന്നാ​ണ് മു​ട്ട​യെ വി​ളി​ക്കു​ന്ന​ത്. മുട്ടയിൽ വിറ്റാമിനുകൾ  വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രധാന ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.

നോ​ണ്‍ വെ​ജ് ആ​യും വെ​ജ് ആ​യു​മെ​ല്ലാം മു​ട്ട​യെ ക​ണ​ക്കാ​ക്കാം. പ്രോ​ട്ടീ​നു​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണ് മു​ട്ട. ദി​വ​സ​വും ഓ​രോ മു​ട്ട ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ന​ല്ല​താ‌​ണ്.

വൈ​റ്റ​മി​ന്‍ സി, ​ഡി, വൈ​റ്റ​മി​ന്‍ ബി6 , ​കാ​ല്‍​സ്യം, പ്രോ​ട്ടീ​ന്‍ തു​ട​ങ്ങി നി​ര​വ​ധി ഘ​ട​ക​ങ്ങ​ളാ​ൽ സ​മൃ​ദ്ധ​മാ​ണ് മു​ട്ട. മു​ട്ട​യു​ടെ വെ​ള്ള​യി​ൽ പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഏ​റെ സ​ഹാ​യി​ക്കു​ന്ന ‌ഒ​ന്നാ​ണ് മു​ട്ട.

മു​ട്ട​യു​ടെ പോ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ലും പ്രോ​ട്ടീ​നു​ക​ളും കൊ​ഴു​പ്പു​ക​ളും അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ മു​ട്ട ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ ന​ല്ല കൊ​ള​സ്ട്രോ​ൾ വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

ശ​രീ​ര​ത്തി​ലെ മെ​റ്റ​ബോ​ളി​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു മു​ട്ട സ​ഹാ​യി​ക്കും. മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു​വി​ൽ  ആ​ന്‍റി​ഓ​ക് സി​ഡ​ന്‍റു​ക​ളാ​ൽ സ​മ്പു​ഷ്ട​മാ​യ​തി​നാ​ൽ  മു​ട്ട ക​ഴി​ക്കു​ന്ന​ത് കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യി​ക്കും.

ത​ല​ച്ചോ​റി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു മു​ട്ട സ​ഹാ​യി​ക്കും. തൈ​റോ​യ്ഡ് പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

Related posts

Leave a Comment