കൊടും തണുപ്പു കാരണം ഭക്ഷണം കഴിക്കാൻ പോലുമാകാത്ത ബുദ്ധിമുട്ടുകയാണ് ചൈനയിലുള്ളവർ. അതിനാധാരമായ ഒരു വീഡിയോ വൈറലായി മാറുകയാണ്. ഒരാൾ പാത്രത്തിലേക്ക് കോഴി മുട്ട പൊട്ടിച്ചൊഴിക്കുന്പോൾ നിമിഷങ്ങൾക്കുള്ളിൽ അത് ഐസുകട്ടയായി മാറുന്നതാണ് ദൃശ്യങ്ങളിൽ.
അതിനൊപ്പം തന്നെ ഭിത്തിയിലേക്ക് ഒഴിക്കുന്പോൾ പച്ചവെള്ളം ഐസുകട്ടയാകുന്നതും പാകം ചെയ്തു വെച്ചിരിക്കുന്ന ന്യൂഡിൽസ് ഐസുകട്ടയായതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ചൈനയിലെ ഹുസ്ഹോംഗ് ജില്ലയിലാണ് സംഭവം. രാജ്യത്തെ ഏറ്റവും കൂടുതൽ തണുപ്പുള്ള പ്രദേശമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.