പുതിയ വീട്ടിലേക്ക് എത്തിയിട്ട് അധിക നാൾ ആയിട്ടില്ലായിരുന്നു എമിയും കുടുംബവും.
ഒരു ദിവസം വീടൊക്കെ ഒന്നു വൃത്തിയാക്കിയേക്കാം എന്നു കരുതിയാണ് മകന്റെ മുറിയിലേക്ക് എത്തിയത്. അപ്പോഴതാ ആ മുറിയിലെ അലമാരയ്ക്കുള്ളിൽ ഒരു വിചിത്ര കാഴ്ച്ച.
വലിയൊരു മുട്ട
എമി കണ്ട കാഴ്ച്ച അലമാരയുടെ ഭിത്തിയോട് ചേർന്ന് ഒരു വലിയ മുട്ട പോലെ ഒരു വസ്തുവായിരുന്നു.ആദ്യം ഇതെന്താകുമെന്ന് കരുതി ഒന്നു ഞെട്ടി.
നേരത്തെ ഈ വീട്ടിലുണ്ടായിരുന്നോ? അതോ പെട്ടന്നെങ്ങാനും വളർന്നതാണോ? അങ്ങനെ നിരവധി സംശയങ്ങളും എമിക്കുണ്ടായി.
ഇത് എന്താണെന്ന് എങ്ങനെ കണ്ടുപിടിക്കും എന്ന ആലോചനകൾക്കൊടുവിലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ആർക്കെങ്കിലും ഇത് എന്താണെന്ന് അറിയാമോ എന്ന് ചോദിക്കാം എന്ന് എമി തീരുമാനിച്ചത്.
ഉത്തരങ്ങൾ നിരവധി
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുട്ടയുടെ വലുപ്പം കണ്ട് ദിനോസറിന്റെ മുട്ടായാണ് എന്നു പറഞ്ഞ് എത്തിയവരുണ്ടായിരുന്നു.
ചിലർ എട്ടുകാലി മുട്ടയാണെന്നു പറഞ്ഞു. ചിലർ എമിയോട് അതിൽ തൊടേണ്ട.ചെറുപ്രാണികളെയും കീടങ്ങളെയും കൊല്ലുന്ന മരുന്ന് ഉപയോഗിച്ച് നോക്കൂ എന്നും ചിലർ പറഞ്ഞു.
ഉത്തരം കിട്ടി
സമൂഹമാധ്യമങ്ങളിൽ വന്ന നിരവധി ഉത്തരങ്ങളൊന്നും എമിയെ തൃപ്തയാക്കിയില്ല. അവൾ അത് എന്താണെന്ന് അന്വേഷിച്ചു കൊണ്ടേയിരുന്നു.
അവസാനം എമിയുടെ അമ്മായിയച്ഛൻ അതിനുള്ള ഉത്തരം നൽകി കാറ്റടിച്ച് വീർപ്പിച്ച് ഭിത്തിയിലൊക്കെ വെയ്ക്കുന്ന ഒരു വസ്തുമാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
അത് കേട്ടതും താൻ വെറുതെ ഇത്രയധികം പേടിച്ചല്ലോ എന്നായി എമിയുടെ ചിന്ത.