സമൂഹമാധ്യമങ്ങളില്‍ നിരവധി ചലഞ്ചുകള്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചലഞ്ചുകളൊക്കെ ആളുകള്‍ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും അവയൊക്കെ വൈറലാവുകയും ചെയ്യുന്നത് സാധാരണമാണ്.
ഇങ്ങനെ സമീപകാലത്ത് ആളുകള്‍ ഏറ്റെടുത്ത ഒരു ചലഞ്ചായിരുന്നു എഗ് ക്രാക്ക് ചലഞ്ച്. ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ കൂടെ ബേക്ക് ചെയ്യുമ്പോൾ ചേരുവയായി എടുക്കുന്ന മുട്ട മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ നെറ്റിയിലിടിച്ച് പൊട്ടിക്കണം.
ഇതുവരെയുള്ള സംഭവങ്ങള്‍ എല്ലാ വീഡിയോയിലും ഒരുപോലെയാണ്. എന്നാല്‍ ഇതിനുശേഷം നടക്കുന്ന കാര്യങ്ങളില്‍ കുറച്ച് വ്യത്യാസമുണ്ട്. നെറ്റിയിൽ തട്ടി മുട്ട പൊട്ടിക്കുമ്പോൾ ചില കുട്ടികള്‍ ചിരിക്കുകയാണെങ്കില്‍ മറ്റ് ചില കുട്ടികള്‍ പിണങ്ങി പോകുകയാണ് ചെയ്യുന്നത്.
ചില വീഡിയോയിൽ കുട്ടികൾ കരയുകയും മറ്റ് ചിലര്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നില്‍ക്കുകയും ചെയ്യുന്നു. ചലഞ്ച് ചെയ്യുമ്പോള്‍ കുട്ടികളുടെ മുഖത്തുണ്ടാകുന്ന ഭാവവ്യത്യസങ്ങളാണ് ഈ ചലഞ്ചിന്‍റെ പ്രത്യേകത. ടിക് ടോകിൽ തരംഗമായ ഈ ചലഞ്ചിപ്പോൾ ട്വിറ്ററിലും വൈറലാണ്.
അതേസമയം, ചലഞ്ച് വൈറലായതിന് ശേഷം നിരവധിപേര്‍ അഭിപ്രായവുമായി രംഗത്തെത്തി. ഈ ചലഞ്ച് കുറച്ച് പേര്‍ തമാശയായെടുത്തപ്പോള്‍ മറ്റ് ചിലര്‍ കുട്ടികളെ മാതാപിതാക്കള്‍ ഇതിലൂടെ ചൂഷണം ചെയ്യുകയാണെന്നും വിമര്‍ശിക്കുന്നുണ്ട്.
The ending sent me right to hell.
— SLEEZE 🥳😌😈😛 (@Yosleeze) August 16, 2023
Thanks guys. pic.twitter.com/xtRkPL3Yvp