ഇൻഡോർ: കോവിഡ് പ്രതിസന്ധിക്കിടെ ഉപജീവനമാര്‍ഗം കണ്ടെത്താനായി 14കാരന് വില്ക്കാന് വച്ചിരുന്ന മുട്ടികള്‍ നശിപ്പിച്ച് അധികൃതര്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
റോഡിന്റെ ഇടതുവശത്തെയും വലതു വശത്തെയും വ്യാപാരങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അധികൃതര്‍ പരിമിതപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ ക്രൂരത ചെയ്തത്.
രാവിലെ എത്തിയ അധികൃതര്‍ ഒന്നുകില്‍ മുട്ട വ്യാപാരം നിര്‍ത്തണമെന്നും അല്ലെങ്കില്‍ 100 രൂപ കൈക്കൂലിയായി നല്‍കണമെന്നും തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പണം നല്കാന് തയാറാകാത്തതിനാല്‍ അവർ മുട്ട നശിപ്പിച്ചുവെന്നും ബാലന് പറഞ്ഞു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുകയാണെന്നും മുട്ട നഷ്ടപ്പെട്ടത് തനിക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയാകുമെന്നും കുട്ടി പറഞ്ഞു.
മുട്ട തട്ടി മറിച്ച ഉദ്യോഗസ്ഥരോട് കോപത്താല്‍ തട്ടിക്കയറുന്ന ബാലന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.