തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് 24 അണക്കെട്ടുകൾ തുറന്നു. ഇതിൽ 26 വർഷത്തിനുശേഷം തുറക്കുന്ന ചെറുതോണി അണക്കെട്ടും അഞ്ചുവർഷം കൂടി തുറക്കുന്ന ഇടമലയാർ അണക്കെട്ടും ഉൾപ്പെടും.
ഇടുക്കി റിസർവോയറിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി തുറന്നെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി ജലനിരപ്പ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഷട്ടർ തുറന്നുതന്നെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ആറിന് കൂടുതൽ ഷട്ടറുകൾ തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
സംസ്ഥാനത്തു തുറന്ന ഡാമുകൾ
തിരുവനന്തപുരം: പേപ്പാറ, അരുവിക്കര, നെയ്യാർ
കൊല്ലം: തെൻമല
പത്തനംതിട്ട: കക്കി
ഇടുക്കി: ചെറുതോണി, മലങ്കര, കല്ലാർകുട്ടി, ലോവർ പെരിയാർ
എറണാകുളം: ഇടമലയാർ, ഭൂതത്താൻകെട്ട്
തൃശൂർ: പെരിങ്ങൽക്കുത്ത്, ലോവർ ഷോളയാർ, പീച്ചി, വാഴാനി
പാലക്കാട്: മലന്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരന്പുഴ, ശിരുവാണി
കോഴിക്കോട്: കക്കയം.
വയനാട്: ബാണാസുര സാഗർ, കാരാപ്പുഴ
കണ്ണൂർ: പഴശി