സ്ത്രീയെങ്കിലും പുരുഷന്‍! അറുപത്തഞ്ച് വര്‍ഷം പുരുഷനായി ജീവിക്കേണ്ടിവന്ന ഒരു സ്ത്രീ; 12 പുരുഷന്മാര്‍ക്ക് തുല്യം നില്‍ക്കുന്ന സ്ത്രീയെക്കുറിച്ചറിയാം

90fea4db-83de-48a5-97c2-b43bda452393-2060x1236ജീവിതപ്രശ്‌നങ്ങളാണ് ഓരോരുത്തരെയും ഓരോരൊ വേഷങ്ങള്‍ കെട്ടാന്‍ പ്രേരിപ്പിക്കുന്നതെന്ന് പറയാറുണ്ട്. ഈ ഈജിപ്ഷ്യന്‍ യുവതിയുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. സിസാ അബു ദൗ എല്‍ നെമറെ പ്പോലെ ഒരു സ്ത്രീ ഈ ലോകത്തുണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമാണ്. ജന്മം കൊണ്ടും ജന്മം നല്‍കിയതുകൊണ്ടും ഇവര്‍ സ്ത്രീയാണെങ്കിലും ജീവിതത്തില്‍ ചെയ്യേണ്ടിവന്ന ജോലികളും ഏറ്റെടുക്കേണ്ടി വന്ന ഉത്തരവാദിത്വങ്ങളും പരിഗണിക്കുമ്പോള്‍ ഇവര്‍ ഒരു പുരുഷനാണ്. 12 പുരുഷന്മാര്‍ക്ക് തുല്യം നില്‍ക്കുന്ന സ്ത്രീയെന്നാണ് സിസയ്ക്കുള്ള ഇപ്പോഴത്തെ വിശേഷണം. വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ വിധവയാകുകയും പിന്നീട് ജീവിതത്തില്‍ ഉടനീളം ആണായി വേഷം കെട്ടി ഇപ്പോഴും പൊരുതുകയുമാണ് സിസ.

ഈജിപ്തിലെ ലക്സര്‍ നഗരത്തില്‍ ഗോത്രാധിപത്യത്തിന് കീഴില്‍ ഒരമ്മയ്ക്കും മകള്‍ക്കും തനിച്ചു ജീവിക്കാന്‍ കഴിയില്ല എന്ന് വന്നതോടെയാണ് സിസ ആണ്‍വേഷം കിട്ടിയത്. 65 വര്‍ഷമായി ഇവര്‍ ഇപ്പോഴും ജീവിക്കുന്നത് ആണായിട്ട് തന്നെയാണ്. പതിനാറാം വയസ്സില്‍ വിവാഹിതയായ സിസയുടെ 22 ാം വയസ്സില്‍ ഭര്‍ത്താവ് മരിക്കുമ്പോള്‍ ആറു മാസം ഗര്‍ഭിണിയായിരുന്നു. പ്രസവത്തിന് ശേഷം അമ്മായിയമ്മയ്ക്കൊപ്പം 40 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ സിസയെ പുനര്‍വിവാഹത്തിന് നിര്‍ബ്ബന്ധിക്കാന്‍ തുടങ്ങി. വിവാഹം കഴിക്കുന്നതിന് പകരം ഏതു വിധേനെയും മകളെ പോറ്റാനായിരുന്നു സിസയുടെ തീരുമാനം.

26ED4C4100000578-3007914-image-a-8_1427129730305

ഒരു സ്ത്രീ എന്ന നിലയില്‍ പണി അന്വേഷിച്ചു മടുത്തതോടെയാണ് ആണിന്റെ വേഷമണിഞ്ഞ് തലേക്കെട്ടും കെട്ടി ജോലിക്ക് പോയിത്തുടങ്ങിയത്. പിന്നീട് കട്ടക്കളങ്ങളിലും മറ്റും പുരുഷന്മാര്‍ ചെയ്യുന്ന കഠിനമായ ജോലികള്‍ ചെയ്തു മകളെ വളര്‍ത്തി. ഇപ്പോള്‍ വിവാഹിതയായി നാലു മക്കളുടെ മാതാവായ 45 കാരിയായിട്ടും മകള്‍ക്ക് വേണ്ടി ഇപ്പോഴും സിസ കഷ്ടപ്പെടുന്നു. മകളുടെ ഭര്‍ത്താവ് രോഗിയായി കിടപ്പിലായതോടെ മകളെ പോറ്റാന്‍ സിസ ഇപ്പോഴും ജോലി ചെയ്യുകയാണ്.

ജീവിതത്തില്‍ നന്നായി കഷ്ടപ്പെട്ടു. കട്ട നിര്‍മ്മിക്കുക, വിള കൊയ്യുക, തുടങ്ങി അനേകം ജോലികള്‍. 1981 ല്‍ ഷൂ പോളീഷ് ചെയ്യുന്ന ജോലിയും ചെയ്തിരുന്നു. സ്വന്തമായി നിര്‍മ്മിച്ച കട്ടകള്‍ കൊണ്ടായിരുന്നു ഇവര്‍ വീട് പോലും നിര്‍മ്മിച്ചത്.  നാലു ദശകം പുരുഷനായി ജീവിച്ച ശേഷം ഇവരെ ഈജിപ്ത് ഏറ്റവും നല്ല അമ്മയ്ക്കുള്ള പുരസ്‌ക്കാരം നല്‍കിയാണ് ആദരിച്ചത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയില്‍ നിന്നും പുരസ്‌ക്കാരം സ്വീകരിച്ചിട്ടും ഇവര്‍ ഇപ്പോഴും ധരിക്കുന്നത് ഈജിപ്ഷ്യന്‍ പുരുഷന്മാരുടെ പരമ്പരാഗത വേഷമാണ്.

26ED50A700000578-3007914-image-a-3_1427129682557

Related posts