ശ​​​വ്വാ​​​ല്‍ മാ​​​സ​​​പ്പി​​​റ​​​വി ക​​ണ്ടില്ല; ഈ​ദു​ല്‍ ഫി​ത്വ​ര്‍ ഞാ​യ​റാ​ഴ്ച ആയിരിക്കുമെന്ന് പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍


കോ​​​ഴി​​​ക്കോ​​​ട്: ശ​​​വ്വാ​​​ല്‍ മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട വി​​​വ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ റ​​​മ​​​സാ​​​ന്‍ 30 പൂ​​​ര്‍​ത്തി​​​യാ​​​ക്കി ഞാ​​​യ​​​റാ​​​ഴ്ച ഈ​​​ദു​​​ല്‍ ഫി​​​ത്വ​​​ര്‍ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ഖാ​​​സി​​​മാ​​​രാ​​​യ പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ല്‍ ഉ​​​ല​​​മാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. കെ. ​​​ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്‌​​​ലി​​​യാ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ഖാ​​​സി​​​മാ​​​രാ​​​യ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് കോ​​​യ ത​​​ങ്ങ​​​ള്‍ ജ​​​മ​​​ലു​​​ല്ലൈ​​​ലി, സ​​​യ്യി​​​ദ് നാ​​​സ​​​ര്‍ ഹ​​​യ്യ് ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.
തി​​രു​​വ​​ന​​ന്ത​​പു​​രം: ചെ​​റി​​യ പെ​​രു​​ന്നാ​​ൾ (റം​​സാ​​ൻ )ഞാ​​യ​​റാ​​ഴ്ച​​യാ​​ണെ​​ന്ന് പാ​​ള​​യം ഇ​​മാം സു​​ഹൈ​​ബ് മൗ​​ല​​വി അ​​റി​​യി​​ച്ചു. ലോ​​ക്ക് ഡൗ​​ണാ​​യ​​തി​​നാ​​ൽ ഇ​​മാ​​മു​​മാ​​രു​​ടെ സ​​മ്മേ​​ള​​നം കൂ​​ടാ​​തെ​​യാ​​ണ് ഇ​​ക്കു​​റി ചെ​​റി​​യ പെ​​രു​​ന്നാ​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

Related posts

Leave a Comment