സഹാറൻപുർ: ഉത്തർപ്രദേശിൽ ഈദ് പ്രാർഥനയ്ക്കു ശേഷം ഒരുകൂട്ടം ആളുകൾ പലസ്തീൻ പതാക വീശുകയും ഹമാസ് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നു പോലീസ് സൂപ്രണ്ട് പറഞ്ഞു. അംബാല റോഡിലെ ഈദ്ഗാഹിൽ നമസ്കരിച്ചശേഷം, ചില യുവാക്കൾ പലസ്തീൻ പതാക വീശി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിലുൾപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.