മ്യൂസിക് വീഡിയോ ചിത്രീകരണത്തിനെത്തിയ മോഡലുകളെ ക്രൂരമായ കൂട്ടബലാല്‍സംഗത്തിനു വിധേയമാക്കി ആള്‍ക്കൂട്ടം.
ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗിലെ ചെറുപട്ടണമായ ക്രുഗെര്‍സ്ഡോര്‍പ്പിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം എട്ടു യുവതികളെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
ക്രുഗെര്‍സ്ഡോര്‍പ്പിലെ ഉപയോഗശൂന്യമായ ഖനിയിലായിരുന്നു മ്യൂസിക് വീഡിയോ ചിത്രീകരണം.
സംഭവത്തില്‍ 65 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബലാത്സംഗത്തിനു ശേഷം യുവതികള്‍ അടക്കം ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും വസ്ത്രങ്ങളും സംഘം കവര്‍ന്നു.
ക്രുഗെര്‍സ്ഡോര്‍പ്പില്‍ അനധികൃതമായി ധാരാളം ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ മാഫിയ സംഘം സജീവമാണെന്നു പോലീസ് പറയുന്നു.
പാസ്പോര്‍ട്ടും കാമറയും വരെ സംഘം കവര്‍ന്നതായും വാച്ചുകളും ആഭരണങ്ങളും വസ്ത്രങ്ങളും അഴിച്ചെടുത്തതായും ഇരയാക്കപ്പെട്ട യുവതിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സംഭവം നടക്കുമ്പോള്‍ 12 സ്ത്രീകളും 10 പുരുഷന്മാരും സെറ്റിലുണ്ടായിരുന്നു. ആയുധധാരികളായ സംഘം പൊടുന്നനേ സെറ്റില്‍ പ്രവേശിക്കുകയായിരുന്നു.
അവര്‍ എല്ലാവരോടും കമിഴ്ന്നു കിടക്കുവാന് ആവശ്യപ്പെട്ടു. ആകാശത്തേക്ക് വെടിയുതിര്‍ത്തു. എല്ലാവരും മുഖംമൂടി ധരിച്ചിരുന്നു.
കട്ടികൂടിയ കമ്പിളി പുതച്ചിരുന്നു. അവര്‍ ഞങ്ങളെ കൊള്ളയടിച്ചു. എട്ട് യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. യുവതിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചതിനു പിന്നാലെ വിവിധ കേന്ദ്രങ്ങളിലായി കുറ്റവാളികള്‍ക്കായി വ്യാപകമായ തിരച്ചില്‍ നടന്നിരുന്നു.
അക്രമി സംഘത്തിലെ രണ്ടുപേരെ പോലീസ് വെടിവച്ചു കൊന്നു. പോലീസ് വെടിവെപ്പില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ സംഭവത്തെ അപലപിച്ചു. ദാരുണമായ അതിക്രമമാണ് നടന്നതെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും റമഫോസ പറഞ്ഞു.
ഇന്നലെ മൂന്നു പേരെ അറസ്റ്റ് ചെയ്തുവെന്നാണ് ഞാന്‍ പറഞ്ഞത്, ഇന്ന് എണ്ണം 65 ആയിരിക്കുന്നു പോലീസ് മന്ത്രി ഭേകി സെലെ പറഞ്ഞു.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട നാലുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഭേകി സെലെ പറഞ്ഞു.