കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് എട്ടുപേര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് പൊറോട്ടയും വെജിറ്റബിള്‍ കറിയും പാഴ്സലായി നല്‍കിയിരുന്നു.
ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ്ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത് .
കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. ഒമ്പത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.