തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ പോലീസ്.
തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്.
കുട്ടിയുടെ അച്ഛന്റെ അനുജന് മൂന്നു വര്‍ഷം മുന്‍പു പാലക്കാട്ടുനിന്നു വാങ്ങി നല്കിയ ഫോണാണ് പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ വര്‍ഷം അവിടെ ചെന്നു തന്നെ ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വീഡിയോ കണ്ടു ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണു പോലീസ് നിഗമനം.
മറ്റു വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം.
കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. വലതു കൈവിരലുകള്‍ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.