അഹമ്മദാബാദിലെ കങ്കാരിയയിൽ പ്രവർത്തിക്കുന്ന നിശാമൃഗശാലയ്ക്ക് പ്രതിവർഷ വരുമാനമായി ലഭിക്കുന്നത് മൂന്ന് കോടി രൂപ. രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഈ മൃഗശാലയിൽ 24 മണിക്കൂറും രാത്രിയിലുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.
2017ൽ 17 കോടി മുടക്കി നിർമിച്ച ഈ മൃഗശാലയ്ക്ക് പ്രതിവർഷം വരുമാനമായി ലഭിക്കുന്നത് 3.6 കോടി രൂപയാണ്. ദിനംപ്രതി നിരവധിയാളുകളാണ് സന്ദർശനത്തിനായി ഇവിടെ എത്തുന്നത്. മുള്ളൻപന്നി, കാട്ടുപൂച്ചയുടെ ഇനത്തിൽപ്പെട്ട പുലി, കഴുതപ്പുലി തുടങ്ങിയ മൃഗങ്ങളാണ് ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്നത്.
പ്രത്യേകമായ ലൈറ്റിംഗ് സംവിധാനം ഉപയോഗിച്ചാണ് ഇവിടെ രാത്രിയുടെ പ്രതീതി ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് മികച്ച അഭിപ്രായമാണുള്ളതെന്നാണ് മൃഗശാലയുടെ അധികൃതർ പറയുന്നു.